- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമയുടെ യുദ്ധ വിരുദ്ധ- ലോക സമാധാന പ്രാർത്ഥനാ യോഗം ഇന്ന് വൈകിട്ട്
കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന് ലോക ജനത മോചിതരാകുന്നതിനു മുൻപെ മറ്റൊരു യുദ്ധത്തിന്റെ ദാരുണമായ കെടുതികളിൽ ഉക്രയിനും ഉക്രയിനിലെ ജനതയും നിസ്സഹായരായി നിൽക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ, നിരായുധരും, നിരാലംബരുമായ ജനങ്ങളെ സാമ്പത്തിക-രാഷ്ട്രിയ-വാണിജ്യ താൽപര്യങ്ങൾക്കായി കൊന്നൊടുക്കുന്നത് എത്ര ഭീതിതമാണെന്ന് ഓരോ യുദ്ധവും നമ്മളോട് വിളിച്ചു പറയുന്നുണ്ട്. എല്ലാ യുദ്ധങ്ങളും ഇല്ലാതാവണമെന്ന് ലോക ജനത ആഗ്രഹിക്കുന്നു.
ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഇരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ നാളെ വൈകിട്ട് എട്ടു മണിക്ക് (2022 മാർച്ചു 3 ന് )മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥന സംഘടിപ്പിക്കും.
അഭിവന്ദ്യനായ ബിഷപ്പ്ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി ശ്രീ പാർത്ഥസാരഥി എന്നിവർ പങ്കെടുക്കും.
മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് ലോക സമാധാനത്തിന്റെ സന്ദേശ വാഹകരാകാൻ എല്ലാ നല്ലവരെയും, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ ക്ഷണിച്ചു.