ന്യൂയോർക്ക്: 2017 ജൂലൈ 30-നു ഞായറാഴ്ച ക്വീൻസിലുള്ള കേരളാ കിച്ചണിൽ വച്ചു നടന്ന ന്യൂയോർക്ക് മെട്രോ റീജിയന്റെ കമ്മിറ്റി മീറ്റിംഗിൽ റീജണൽ കൺവൻഷൻ 2017 ഒക്ടോബർ 21-ന് ശനിയാഴ്ച ഫ്ളോറൽ പാർക്കിലുള്ള ടൈസൻ സെന്ററിൽ വച്ചു വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. റീജണൽ വൈസ് പ്രസിഡന്റ് വർഗീസ് കെ. ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ഏഴ് അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു.

താഴെപ്പറയന്ന തീരുമാനങ്ങൾ യോഗത്തിൽ എടുത്തു.

1). കൺവൻഷൻ വിജയപ്രദമാക്കാൻ, അതിന്റെ നടത്തിപ്പിനുവേണ്ടി സജി ഏബ്രഹാമിനെ ജനറൽ കൺവീനറായി തെരഞ്ഞെടുത്തു.

2). 2018 -20 കാലയളവിലേക്കുള്ള നാഷണൽ ഇലക്ഷനിൽ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ജോസ് ഏബ്രഹാമിന് പിന്തുണ നൽകാൻ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. എന്നാൽ പ്രസിഡന്റ് പദവി ഉൾപ്പടെ എക്സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന ആർക്കുംതന്നെ തത്കാലം പിന്തുണ നൽകേണ്ടതില്ല എന്നും തീരുമാനിച്ചു.

3). റീജിയണിൽ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക് ഒഴിവു വന്ന സ്ഥാനത്തേക്ക് സാബു ലൂക്കോസിനെ സാബു ലൂക്കോസിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.

4). 2018- 20 കാലയളവിലേക്കുള്ള റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ബിനോയി തോമസിനെ റീജന്റെ പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചു.

5). ഇതേ കാലയളവിലേക്ക് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ചാക്കോ കോയിക്കലേത്തിനും, ജോർജ് തോമസിനും റീജന്റെ പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചു.

ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റിൽ നിന്നും സാബു ലൂക്കോസ്, ബെഞ്ചമിൻ ജോർജ്, ബേബി കുര്യാക്കോസ്, ജോർജ് തോമസ്, മാത്യു തോമസ്, കേരള സമാജം ഓഫ് സ്റ്റാറ്റൻഐലന്റിൽ നിന്നും വർഗീസ് ചെറിയാൻ, ബിനോയി തോമസ്, ബിജി ഏബ്രഹാം, സാബു തോമസ് എന്നിവരും, മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലന്റിൽ നിന്നും ഫൈസൽ എഡ്വേർഡ്, ജോസ് ഏബ്രഹാം, റോഷൻ മാമ്മൻ എന്നിവരും, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിൽ നിന്നും അനിയൻ മൂലയിൽ, മലയാളി സമാജം ന്യൂയോർക്കിൽ നിന്നും സജി ഏബ്രഹാം, ജേസൻ ജോസഫ് എന്നിവരും, കേരളാ കൾച്ചറൽ അസോസിയേഷനിൽ നിന്നും രാജു ഏബ്രഹാം, സ്റ്റാൻലി കളരിക്കമുറിയിൽ, എന്നിവരും സന്നിഹിതരായിരുന്നു.

ഒക്ടോബറിൽ നടക്കുന്ന റീജണൽ കൺവൻഷൻ വൻ വിജയപ്രദമാക്കാൻ എല്ലാവരും സംബന്ധിക്കണമെന്ന് വൈസ് പ്രസിഡന്റ് വർഗീസ് കെ. ജോസഫ് പ്രത്യേകം അഭ്യർത്ഥിച്ചു. റീജണൽ ജനറൽ സെക്രട്ടറി ചാക്കോ കോയിക്കലേത്ത് സ്വാഗതവും, റീജണൽ ട്രഷറർ മാത്യു തോമസ് നന്ദിയും പറഞ്ഞു.