ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമ) യുടെ സെൻട്രൽ റീജിയൻ (ഷിക്കാഗോ) നേതൃത്വത്തിൽ സെപ്റ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ കലാപരിപാടികൾ ആരംഭിക്കും. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്.

തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിജയികൾ 2018 ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ അരങ്ങേറുന്ന ഫോമ നാഷണൽ കൺവൻഷനിലെ മറ്റു റീജിയനുകളിൽ നിന്നുള്ളവരുമായി മത്സരിക്കുകയും ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്നവരിൽ നിന്നു കലാപ്രതിഭയേയും കലാതിലകത്തേയും തെരഞ്ഞെടുക്കുകയും ചെയ്യും.

ഷിക്കാഗോ റീജിയൻ യുവജനോത്സവത്തിൽ പങ്കെടുത്ത് ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സമ്മാനങ്ങളും, ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്നവരിൽ നിന്നും കലാപ്രതിഭയേയും കലാതിലകത്തേയും തെരഞ്ഞെടുക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: www.fomaa.net/chicagoyouthfestival.com വെബ്സൈറ്റ് സന്ദർശിക്കുകയും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതുമാണ്.

ബിജി ഇടാട്ട് (224 565 8268), ആഷ്ലി ജോർജ് (847 693 1882), ജോൺസൺ കണ്ണൂക്കാടൻ (847 477 0564), ജോസ് മണക്കാട്ട് (847 830 4128), അച്ചൻകുഞ്ഞ് (847 912 2578).