ഫോമാ, ഫൊക്കാന ഇലക്ഷന്റെ ആവേശം കൂടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥികൾ തങ്ങളുടെ നയം വ്യക്തമാക്കാനായി പ്രവാസി ചാനലിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റുഡിയോയിൽ എത്തി. എവിടേയും ഗ്രൂപ്പ് യോഗങ്ങളും, ചർച്ചകളും, തന്ത്രങ്ങൾ മെനയുന്നതിന്റെ അലയടികളും.

ഈ അസ്വസ്ഥതകൾക്കിടയിലും രണ്ട് ഫോമാ പ്രസിഡന്റ് സ്ഥാനാർത്ഥികളും ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥികളും പ്രാസി ചാനൽ സ്റ്റുഡിയോയിൽ എത്തി. സ്റ്റാൻലി കളത്തിൽ വർഗീസ് പ്രവാസി ചാനലിന്റെ ന്യൂ ജേർസിയിലെ സ്റ്റു ഡിയോയിലും ബെന്നി വാച്ചാച്ചിറ പ്രവാസി ചാനലിന്റെ ഷിക്കാഗോ സ്റ്റുഡിയോയിലും പറഞ്ഞ സമയത്തു തന്നെ കൃത്യതയോടു കൂടി എത്തി.

തമ്പി ചാക്കോ മകനും ഫൊക്കന മുൻ ജനറൽ സെക്രട്ടറിയുമായ ബോബിയോടും, കൊച്ചുമകൾ കാലേബുവുമൊത്താണ് എത്തിയത്. മാധവൻ ബി. നായർ നാമം ഭാരവാഹി ശീമന്ത് കുമാറിനൊപ്പവും എത്തി.
പ്രവാസി ചാനൽ ചെയർമാൻ വർക്കി ഏബ്രഹാം, മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ, ആങ്കറും എഴുത്തുകാരനുമായ ജോർജ് തുമ്പയിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഫോമായെപ്പറ്റി തങ്ങളുടെ ദീർഘമായ കാഴ്ചകളും അഭിപ്രായങ്ങളും ഈ യുവത്വം തുടിക്കുന്ന രണ്ടു പേരും പങ്കിട്ടു. ജയിക്കുമെന്ന കാര്യത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച രണ്ടുപേരും അവരവരുടേതായ ന്യായവാദനങ്ങളും നിരത്തി. പ്രെസിഡന്റ് ആയാൽ എന്തെല്ലാം കാര്യങ്ങൾ മലയാളി നന്മക്കു വേണ്ടി നടത്തും എന്ന വ്യക്തമായ കാഴ്ചപ്പാടുകൾ രണ്ടു പേർക്കും ഉണ്ടെന്നു ഈ മുഖാമുഖം കാണുന്ന പ്രവാസി മലയാളികൾക്ക് മനസ്സിലാകും എന്ന ശുഭാപ്തി വിശ്വാസം രണ്ടു പേരും പങ്കു വച്ചു. ആവിഷ്‌കരിക്കുന്ന നയപരിപാടികൾ കാലഘട്ടത്തിനനുസൃതമായി പരിഷ്‌കരിച്ച് സംഘടനയെ മുന്നോട്ടു നയിക്കുമെന്നു സ്ഥാനാർത്ഥികൾ പ്രസ്താവിച്ചു.

കേരളത്തിൽ കൺവൻഷൻ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു രണ്ടുപേരും ഒരേ ഉത്തരമാണ് നൽകിയത്- നടത്തും. രാഷ്ട്രീയക്കാർക്കും, സിനിമാക്കാർക്കും അയിത്തം ഒന്നും കല്പിക്കുന്നില്ലെങ്കിലും നോക്കിയും കണ്ടും മാത്രമേ അവരെയൊക്കെ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ- രണ്ടുപേർക്കും ഏകാഭിപ്രായം.

രണ്ട് ഫോമാ പ്രെസിഡെന്റ് സ്ഥാനാർത്ഥികളുടെയും അഭിമുഖങ്ങൾ ജൂൺ 28-നു ചൊവ്വാഴ്ച പ്രവാസി ചാനലിന്റെ ഫേസ് ടു ഫേസ് പ്രോഗ്രാമിൽ മുഴുവനായും കാണാവുന്നതാണ്. വൈകുന്നേരം 8.30ന് ബെന്നി വാച്ചാച്ചിറയുടെയും 9 മണിക്ക് സ്റ്റാൻലി കളത്തിൽ വര്ഗീസിന്റെയും മുഖാമുഖം കാണാവുന്നതാണ്. എല്ലാം ന്യൂ യോർക് ടൈം. കൂടുതൽ വിവരങ്ങൾക്ക്: (908) 345 5983

രണ്ട് അഭിമുഖങ്ങളും ജൂൺ 28-നു ചൊവ്വാഴ്ചയും 29-നു ബുധനാഴ്ചയും പ്രവാസി ചാനലിന്റെ ഫേസ് ടു ഫേസ് പ്രോഗ്രാമിൽ മുഴുവനായും കാണാവുന്നതാണ്. വൈകുന്നേരം 7.30-നു തമ്പി ചാക്കോയും, 8 മണിക്ക് മാധവൻ ബി. നായരും. കൂടുതൽ വിവരങ്ങൾക്ക്: (908) 345 5983.