- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
'യൂണൈറ്റഡ് അമേരിക്ക' സന്ദേശവുമായി ഫോമായുടെ സൂം മീറ്റിങ്
ന്യൂയോർക്ക്: ആവേശോജ്ജ്വലമായ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജോ ബൈഡനും കമലാ ഹാരിസും വിജയം വരിച്ച് രാജ്യത്തെ നയിക്കുവാൻ മാൻഡേറ്റ് നേടിയ ചരിത്ര പശ്ചാത്തലത്തിൽ അമേരിക്കൻ മലയാളികളുടെ ജനപ്രിയ ഫെഡറേഷനായ ഫോമാ ഐക്യസന്ദേശവുമായി സൂം മീറ്റിങ് നടത്തി. അമേരിക്കൻ രാഷ്ട്രീയത്തിൽ മലയാളികളും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്-റിപ്പബ്ലിക്ക് ചേരികളിൽ നിന്നുകൊണ്ട് ഈ പ്രവാസി സമൂഹവും സ്പോർട്സ്മാൻ സ്പിരിറ്റോടെ ഡിബേറ്റുകൾ നടത്തുകയും വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തത് മീറ്റിങ്ങിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത പ്രസിഡന്റ് ബൈഡൻ വ്യക്തമാക്കിയതുപോലെ ഐക്യകാഹളം മുഴങ്ങുന്ന അമേരിക്കയുടെ സർവതോന്മുഖമായ പുരോഗതിക്കായി ഫോമായും ദേശബോധത്തോടെ കൈകോർക്കുന്നുവെന്ന സന്ദേശം മുഴങ്ങുന്നതായിരുന്നു മീറ്റിങ്. ഇന്ത്യയോട് ആഭിമുഖ്യമുള്ള ബൈഡനും ഇന്തോ അമേരിക്കനായ കമല ഹാരീസും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിൽ മൃദു സമീപനം പുലർത്തുമെന്ന പ്രത്യാശയിലാണ് ഫോമായുടെ സൂം മീറ്റിങ് പുരോഗമിച്ചത്.
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതം ആശംസിച്ചത് ഫോമാ ജനറൽ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്ണൻ ആണ്. മുൻ സെക്രട്ടറി ജിബി തോമസ് മോഡറേറ്ററായിരുന്നു. അമേരിക്കൻ രാഷ്ട്രത്തിന്റെ അടുത്ത നാലു വർഷത്തേക്കുള്ള ഭരണയന്ത്രം തിരിക്കാൻ ജനങ്ങൾ സമ്മതിദാനാവകാശം നൽകി തിരഞ്ഞെടുത്ത ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം പൂർവാധികം ഊഷ്മളമാക്കുമെന്നും അത് അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാർക്ക് ഗുണകരമാകുമെന്നും അനിയൻ ജോർജ് പറഞ്ഞു.
യൂത്ത് പ്രതിനിധികളായ മസൂദ് അൻസാർ, കുരുവിള ജയിംസ്, കാൽവിൻ കവലയ്ക്കൽ, വനിതാ പ്രതിനിധി ആയ ജൂബി വള്ളിക്കുളം, ട്രസ്റ്റി ബോർഡ് മുൻ ചെയർ പേഴ്സൺ കുസുമം ടൈറ്റസ്, ഫോമ ട്രഷറർ തോമസ് റ്റി ഉമ്മൻ,ഫോമാ നേതാക്കളായ പോൾ ഇഗ്‌നേഷ്യസ്, സാം ഉമ്മൻ, തോമസ് കോശി, ഗ്ലാഡ്സൺ വർഗീസ് ഫോമാ കോംപ്ലിൻസ് കൗൺസിൽ ചെയര്മാൻ രാജു വർഗീസ്, ബൈജു വർഗീസ്, അനു സക്കറിയ എന്നിവർ സംസാരിച്ചു.
ഫോമാ ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ നന്ദി രേഖപ്പെടുത്തി.
വില്ല്യം അലക്സാണ്ടർ അമേരിക്കൻ ദേശീയ ഗാനവും പാർവതി രവിശങ്കർ ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു.