- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ് സൗജന്യം: ഉത്തരവിനെ ഫോമാ സ്വാഗതം ചെയ്തു
വിദേശത്ത് നിന്ന് കേരളത്തിലെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ആർ .ടി.പി.സി.ആർ.ടെസ്റ്റ് സൗജന്യമായിരിക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ ഫോമാ സ്വാഗതം ചെയ്തു.വിമാനത്താവളങ്ങളിൽ ആർ .ടി.പി.സി.ആർ.ടെസ്റ്റ് നടത്തുന്നതിന് ഫീ സ് ഇടാക്കുന്നതിനെതിരെ ഫോമാ ഉൾപ്പടെയുള്ള നിരവധി പ്രവാസി മലയാളി സംഘടനകൾ പ്രതിഷേധിക്കുകയും സർക്കാരിന് ഇത് സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. പ്രവാസി മലയാളികൾ വിദേശത്തോട് നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ 72 മണിക്കൂറുകൾക്കുള്ളിൽ ആർ .ടി.പി.സി.ആർ.ടെസ്റ്റ് നടത്തി വീണ്ടും നാട്ടിലെത്തുമ്പോൾ ടെസ്റ്റ് നടത്തണമെന്നു മാത്രമല്ല ഇന്ത്യൻ കറൻസിയിൽ ഫീസ് അടക്കണമെന്നതും വളരെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഉത്തരവാദപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും ശ്രദ്ധയിൽ പെടുത്തുകയും ചെയ്തത്.
ഫീസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നടപടി അനുയോജ്യവും അഭിനന്ദനാർഹവുമാണെന്നും, സർക്കാരിന് നന്ദി രേഖപ്പെടുത്തുവെന്നും ഫോ മാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.