- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
ഫോമാ 2020 -2022 വർഷത്തേക്കുള്ള ഫോമാ ക്രിഡൻഷ്യൽ കമ്മറ്റി ചെയർമാനായി ചെറിയാൻ കോശി , വൈസ് ചെയർമാനായി എം.ജി.മാത്യു, സെക്രട്ടറിയായി ബിനു മാമ്പിള്ളി , എന്നിവരെയും, കമ്മറ്റി അംഗങ്ങളായി ജോസി കുരിശിങ്കൽ, അലക്‌സ് മാത്യു, ബേബി ജോസ് എന്നിവരെയും തെരെഞ്ഞെടുത്തു. ജോൺസൺ കണ്ണൂകാടനാണ് കോർഡിനേറ്റർ.
ചെയർമാനായി തെരെഞ്ഞെടുത്ത ചെറിയാൻ കോശി ഫോമായുടെ മുൻ നാഷണൽ കമ്മറ്റി അംഗവും, ഫിലാഡൽഫിയയിലെ മാപ്പ് എന്ന മലയാളീ സംഘടനയുടെ മുൻ പ്രസിഡന്റുമാണ്. ഫോമയുടെ ആദ്യത്തെ ട്രഷററും ,മാഗ് എന്ന ഹൂസ്റ്റണിലെ മലയാളി സംഘടനയുടെ മുൻ പ്രസിഡന്റുമാണ് വൈസ് ചെയർമാനായി തെരെഞ്ഞെടുത്ത എം.ജി.മാത്യു. ഫ്‌ളോറിഡ സൺഷൈൻ റീജിയൻ മുൻ ആർ.വി.പിയും, റ്റാമ്പാ മലയാളി അസോസിയേഷന്റെ നിലവിലെ പ്രസിഡന്റുമാണ്, സെക്രട്ടട്‌റിയായി തെരെഞ്ഞെടുത്ത ബിനു മാമ്പിള്ളി.
ഫോമയുടെ ആദ്യകാല നേതാക്കളിൽ ഒരാളും, ഫോമയുടെ മുൻ ട്രെഷററും, ഇല്ലിനോയി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ് ജോസി കുരിശിങ്കൽ. ന്യൂജേഴ്സിയിൽ നിന്നുള്ള അലക്‌സ് മാത്യു, കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ മുൻ പ്രസിഡന്റാണ്.
ന്യൂയോർക്ക് മെട്രോ റീജിയനിൽ നിന്നുള്ള ബേബി ജോസ് ഇന്ത്യൻ മലയാളി സമാജം ഓഫ് ന്യൂയോർക്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റും , കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ മുൻ സെക്രെട്ടറിയുമാണ്
കോർഡിനേറ്റർ ആയി തെരെഞ്ഞെടുത്ത ജോൺസൻ കണ്ണോകാടൻ ഫോമയുടെ നാഷനൽ കമ്മറ്റി അംഗവും നിലവിൽ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമാണ്.
ക്രിഡൻഷ്യൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി, ചിട്ടയോടെ നടത്താനും, സൂഷ്മ പരിശോധനകൾ പഴുതില്ലാതെയും പരാതികളില്ലാതെയും ഏകോപിപ്പിക്കാനും, ക്രിഡൻഷ്യൽ കമ്മറ്റിക്കും ഭാരവാഹികൾക്കും കഴിയട്ടെയെന്ന് ഫോമയുടെ പ്രസിഡന്റ് പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ആശംസിച്ചു.