- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമ സെൻട്രൽ റീജിയൻ (ഷിക്കാഗോ) യുവജനോത്സവം സെപ്റ്റംബർ 9-ന്
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാസ്‌കാരിക സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെൻട്രൽ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെ മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു യുവജനോത്സവം നടത്തപ്പെടുന്നതാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിന്റെ വിജയത്തിനായി ആഷ്ലി ജോർജ് (ചെയർമാൻ), ജോൺസൺ കണ്ണൂക്കാടൻ (കോ- ചെയർമാൻ) എന്നിവരും ഏക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാൻലി കളരിക്കമുറി, രഞ്ചൻ ഏബ്രഹാം, അച്ചൻകുഞ്ഞ് മാത്യു, ആന്റോ കവലയ്ക്കൽ, ബിജി സി. മാണി, ജോസ് മണക്കാട്ട്, സാം ജോർജ്, ഷിനു രാജപ്പൻ എന്നിവരും നേതൃത്വം നല്കുന്നു. റീജിയണൽ യുവജനോത്സവത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിജയികൾ 2018 ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ അരങ്ങേറുന്ന ഫോമ നാഷണൽ കൺവൻഷനിൽ മറ്റു റീജിയനിൽ നിന്നുള്ളവരുമായി മത്സരിക്കുകയും ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്നവരിൽ നിന്ന് കലാപ്ര
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാസ്‌കാരിക സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സെൻട്രൽ (ഷിക്കാഗോ) റീജിയണിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെ മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു യുവജനോത്സവം നടത്തപ്പെടുന്നതാണ്.
തികച്ചും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഈ യുവജനോത്സവത്തിന്റെ വിജയത്തിനായി ആഷ്ലി ജോർജ് (ചെയർമാൻ), ജോൺസൺ കണ്ണൂക്കാടൻ (കോ- ചെയർമാൻ) എന്നിവരും ഏക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റാൻലി കളരിക്കമുറി, രഞ്ചൻ ഏബ്രഹാം, അച്ചൻകുഞ്ഞ് മാത്യു, ആന്റോ കവലയ്ക്കൽ, ബിജി സി. മാണി, ജോസ് മണക്കാട്ട്, സാം ജോർജ്, ഷിനു രാജപ്പൻ എന്നിവരും നേതൃത്വം നല്കുന്നു.
റീജിയണൽ യുവജനോത്സവത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിജയികൾ 2018 ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിൽ അരങ്ങേറുന്ന ഫോമ നാഷണൽ കൺവൻഷനിൽ മറ്റു റീജിയനിൽ നിന്നുള്ളവരുമായി മത്സരിക്കുകയും ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്നവരിൽ നിന്ന് കലാപ്രതിഭയേയും, കലാതിലകത്തേയും തെരഞ്ഞെടുക്കുകയും ചെയ്യും. ഈ യുവജനോത്സവം വിജയമാക്കുവാൻ ഷിക്കാഗോയിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങൾ ഫോമ ഷിക്കാഗോ റീജിയൻ ഭാരവാഹികളായ ബിജി ഫിലിപ്പ് ഇടാട്ട് (റീജിയൻ വൈസ് പ്രസിഡന്റ്), ഡോ. സാൽബി പോൾ ചേന്നോത്ത് (റീജിയൻ സെക്രട്ടറി), ജോൺ പാട്ടപ്പതി (ട്രഷറർ) എന്നിവർ അഭ്യർത്ഥിക്കുന്നു.