- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് 28 ന് :ലൈവ് ഓർക്കസ്ട്ര കാഴ്ചവെക്കുന്ന സംഗീത വിരുന്ന്
ചരിത്രത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ഏറ്റവും ദുർഘടമായ വെല്ലുവിളി കോവിഡ് എന്ന മഹാമാരി ലോക ജനതയെ ദുരിതക്കയത്തിലാക്കിയപ്പോൾ, അമേരിക്കൻ മലയാളികൾക്ക് താങ്ങായും തണലായും മലയാളി ഹെൽപ് ലൈൻ എന്ന കൂട്ടായ്മയിലൂടെ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജിന്റെ നേതൃത്വത്തിൽ തുടങ്ങിയ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡിലേക്ക് കടക്കുകയാണ്. 2021 മാർച്ച് 28 വൈകുന്നേരം 8 മണിക്ക് നടക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഫ്രാങ്കോ സൈമൺ പങ്കെടുക്കും. ഗായകരായ സിജി ആനന്ദ്, ശ്രീദേവി അജിത്, ജോഷി ജോഷി, അശ്വതി, രവി നായർ, അപർണ ഷിബു, അലക്‌സ് ജോർജ്ജ്, ജെറിൻ ജോർജ്ജ്, റോഷിൻ മാമ്മൻ, അലക്‌സ് ഫ്രാൻസിസ്, എന്നിവർ ന്യൂ ജേഴ്സിയിലെ ഫോർഡ്സിൽ നിന്ന് ഏറ്റവും പുതിയ സാങ്കേതിക മികവോടെയും -വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും, വിവിധ സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ഫോമാ സാന്ത്വന സംഗീത വെബ് ലിങ്കിലൂടെയും പ്രേക്ഷകർക്കായി സംഗീത വിരുന്നൊരുക്കും. നാല് 4K കാമറകളാണ് ഒരേ സമയം ദ്ര്യശ്യവിരുന്ന് അനുഭവവേദ്യമാക്കുക.
കോവിഡ് കാലത്ത് ലോക്കഡൗൺ പ്രഖ്യാപിച്ചപ്പോൾ ഉടലിനേയും മനസ്സിനെയും വേദനകളിൽ നിന്ന് മോചിപ്പിക്കാൻ എല്ലാവർക്കും ഒരു സാന്ത്വനമെന്ന പോലെ തുടങ്ങിയ സംഗീതരിപാടി വളരെ പെട്ടെന്നാണ് കേൾവിക്കാരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും, പുതിയ ഗായകരെ കൊണ്ടും ശ്രദ്ധ നേടിയത്.
ഭാഷയ്ക്കും , ദേശത്തിനും , ജാതിക്കും , മതത്തിനും, കുലത്തിനും, അതീതമായി മനുഷ്യനെ അതിർവരമ്പുകൾ ഇല്ലാതെ സ്‌നേഹിക്കാനും, സാന്ത്വനിപ്പിക്കാനും സംഗീതമല്ലാതെ മറ്റൊരു ഭാഷയില്ല.അനാഥമായിപ്പോയ നാട്ടിൻപുറത്തെ പഴയ നൽക്കവലകളിലും,ആരവങ്ങളില്ലാത്ത,അമ്പലപ്പറമ്പിലെ ആൽത്തറകളിലും അഭിരമിച്ച, എണ്ണമറ്റ കളങ്കമില്ലാത്ത സൗഹ്ര്യദ കൂട്ടങ്ങളെയും,
വിശുദ്ധിയുടെ അമൃതൂട്ടി, താരാട്ടു പാടി, കരയുന്ന കുഞ്ഞിനെയും,നിലാവലിയുന്ന നേർത്ത വെളിച്ചത്തിൽ മദിരയിലാറാടുന്ന സംഘങ്ങളെയും
പ്രണയനിമിഷങ്ങളുടെ പ്രോജ്വല നിമിഷങ്ങളിൽ നീല ഞരമ്പുകളെയും, രോഗശയ്യയിലെ ക്ഷീണിത ഹ്ര്യദയങ്ങളെയും,
ജനിതക വൈകല്യമുള്ള പതിനായിരക്കണക്കിന് കുഞ്ഞു മനസ്സുകളെയും ഒന്നുപോലെ ത്രസിപ്പിച്ച സംഗീതമെന്ന മന്ത്രം മറ്റേത് മരുന്നിനെക്കാളും മനുഷ്യനിൽ ഊർജ്ജം നിറക്കുന്ന ഒറ്റമൂലിയാണ്. അതുകൊണ്ടു തന്നെയാണ് ഫോമയുടെ സാന്ത്വന സംഗീതം കൂടുതൽ കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ മുതൽ, കേട്ടിട്ടില്ലാത്ത ഗാനങ്ങൾ വരെ പാടി കുട്ടികൾ മുതൽ ഇരുത്തം വന്ന ഗായകർ വരെ സാന്ത്വന സംഗീതത്തിൽ പങ്കെടുത്ത് മനുഷ്യമനസ്സുകളെ വേദനകളിൽ നിന്നും സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ദിലീപ് വർഗ്ഗീസ് മുഖ്യ രക്ഷാധികാരിയായും, ഫോമാ ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ മുഖ്യ സംഘാടകനായും നേതൃത്വം നൽകുന്ന സാന്ത്വനം സംഗീത പരിപാടി നിയന്ത്രിക്കുന്നത് സിബി ഡേവിഡ് ആണ്. ജെയ്ൻ മാത്യു കണ്ണച്ചാംപറമ്പിൽ, റോഷിൻ മാമ്മൻ, സിജി ആനന്ദ്, ബോബി ബാൽ എന്നിവരാണ് കോർഡിനേറ്റർമാർ. ബൈജു വർഗ്ഗീസ് ,സാജൻ മൂലപ്ലാക്കൽ, സിറിയക് കുര്യൻ, മഹേഷ് മുണ്ടയാട്, സുനിൽ ചാക്കോ എന്നവർ സാങ്കേതിക സഹായം നിർവഹിക്കുന്നു.
2021 മാർച്ച് 28 - നു നടക്കുന്ന സംഗീത വിരുന്നിൽ വിജു കുര്യൻ കീ ബോർഡ് വായിക്കും. തബലയും ഡ്രംസും കൈകാര്യം ചെയ്യുന്നത് റോണി കുര്യനാണ്. ക്ലെമന്റ് ഗിത്താറും, ജോർജ്ജ് ദേവസ്സി വയലിനും നോയൽ അലക്‌സ് സാസൊഫോണും വായിക്കും.
സാന്ത്വന സംഗീതത്തിന്റെ അൻപതാം എപ്പിസോഡിൽ എല്ലാ നല്ല സഹ്ര്യദയരും കലാസ്വാദകരും പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.