- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹറഖ് മലയാളി സമാജം ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്നും റമദാൻ ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങി
മനാമ: ക്യാപിറ്റൽ ഗവർണറേറ്റ് റമളാനിൽ പ്രയാസമനുഭവിക്കുന്നവർക്കായി നൽകി വരുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിങ് ഓഫീസിൽ വെച്ച് ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്‌സ് മാനേജ്‌മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അൻവർ നിലമ്പുർ, സെക്രെട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹ്‌മാൻ കാസർഗോഡ് എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. വൺ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ് സന്നിഹിതനായിരുന്നു.
പ്രയാസമനുഭവിക്കുന്ന നിരവധിപേർക്ക് ആശ്വാസമാണ് മനാമ ക്യാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഈ സഹായമെന്ന് പ്രസിഡന്റ് അൻവർ നിലമ്പൂർഅഭിപ്രായപ്പെട്ടു. ഇന്ന് സ്വീകരിച്ച ഇഫ്താർ ഫുഡ് കിറ്റുകൾ മുഹറഖ് മലയാളി സമാജം ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ മുൻ സെക്രട്ടറി സുജ ആനന്ദ്,ചാരിറ്റി വിങ് കൺവീനർ മുജീബ് വെളിയങ്കോട്, മെമ്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി, എന്റർടൈന്മെന്റ് സെക്രട്ടറി സജീവൻ വടകര, എക്‌സിക്യൂട്ടീവ് മെമ്പർ ശിഹാബ് കറുകപുത്തൂർ എന്നിവർ വിതരണം ചെയ്തു.