ത്തറിൽ ഭക്ഷണ സാധനങ്ങളുടെ അമിത ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മിനിമം ചാർജ്ജ് ഈടാക്കരുതെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിപ്പ് നൽകി. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് റെസ്റ്റോറന്റുകൾക്കും കോഫീ ഷോപ്പുകൾക്കും ഹോട്ടലുകൾക്കും നൽകി.

നിലവിൽ ഭക്ഷണ സാധനങ്ങൾക്ക് മിനിമം ചാർജ്ജ് ഈടാക്കുന്നത് ജനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ കഴിഞ്ഞും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല, ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. കുറഞ്ഞ വിലയിൽ ഭക്ഷണം ലഭ്യമാകുന്നത് ഉപഭോക്താക്കളിൽ മോശം ശീലങ്ങൾ വളർത്തുന്നതിനും പണം പരിധിക്കപ്പുറം ചെലവഴിക്കുന്നത് വർധിക്കുന്നതിനും കാരണമാകുന്നു. ഇത് സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം നിബന്ധനകൾ ഏർപ്പെടുത്തിയത്. ഉപഭോഗത്തിന്റെ അളവ് നിയന്ത്രിക്കുവാൻ ഭക്ഷണ സാധനങ്ങളുടെ വിലയിൽ മാറ്റം വരുത്തുവാനോ മറ്റെന്തെങ്കിലും മാർഗങ്ങൾ തേടുവാനുമായി 30 ദിവസത്തെ സമയവും മന്ത്രാലയം വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.