- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം; കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് അധികൃതരോട് പൊതുജനങ്ങൾ
കുവൈറ്റ് സിറ്റി: റമദാനു മുമ്പ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായിരുന്ന വർധന സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. റമദാനും മുമ്പും നോമ്പുകാലത്തും ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിച്ച് ഉപയോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടിക്കെതിരേ ശക്തമായ നിലപാടി സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന നിർദേശവം ശക്തമായിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ച് നോമ്പുകാലത്ത് ഉപയോക്താക്കളെ പിഴിയാനാണ് കച്ചവടക്കാർ ശ്രമിക്കുന്നത്. അരിക്കും മറ്റും 30 ശതമാനമാണ് വില വർധിച്ചിരിക്കുന്നത്. നോമ്പുകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഡിമാൻഡ വർധിക്കുന്നതോടെ അവയ്ക്ക് വില വർധിപ്പിച്ച് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. മിക്ക അവശ്യവസ്തുക്കൾക്കും പത്തും ഇരുപതും മുപ്പതും ശതമാനം വിലയാണ് വർധിപ്പിച്ചിട്ടുള്ളത്. താഴ്ന്ന വരുമാനക്കാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഉപയോക്താക്കൾ പരാതിപ്പെടുന്നു. ഭക്ഷ്യവസ്തുക്കൾക്ക് വിപണിയി
കുവൈറ്റ് സിറ്റി: റമദാനു മുമ്പ് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായിരുന്ന വർധന സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. റമദാനും മുമ്പും നോമ്പുകാലത്തും ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിച്ച് ഉപയോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടിക്കെതിരേ ശക്തമായ നിലപാടി സ്വീകരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന നിർദേശവം ശക്തമായിട്ടുണ്ട്.
അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ച് നോമ്പുകാലത്ത് ഉപയോക്താക്കളെ പിഴിയാനാണ് കച്ചവടക്കാർ ശ്രമിക്കുന്നത്. അരിക്കും മറ്റും 30 ശതമാനമാണ് വില വർധിച്ചിരിക്കുന്നത്. നോമ്പുകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഡിമാൻഡ വർധിക്കുന്നതോടെ അവയ്ക്ക് വില വർധിപ്പിച്ച് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. മിക്ക അവശ്യവസ്തുക്കൾക്കും പത്തും ഇരുപതും മുപ്പതും ശതമാനം വിലയാണ് വർധിപ്പിച്ചിട്ടുള്ളത്. താഴ്ന്ന വരുമാനക്കാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഉപയോക്താക്കൾ പരാതിപ്പെടുന്നു.
ഭക്ഷ്യവസ്തുക്കൾക്ക് വിപണിയിൽ അനധികൃതമായി വില വർധിപ്പിച്ചിട്ടും അധികൃതർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രവാസികളുൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചു.