ന്യൂജേഴ്­സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്­സിയുടെ നേതൃത്വത്തിൽ 2017 ജനുവരി 28 ശനിയാഴ്ച ചാരിറ്റി ഇവന്റ് കമ്മ്യൂണിറ്റി ഫുഡ് ഡ്രൈവ് നടത്തപ്പെട്ടു.

എല്ലാ വർഷവും നടത്തി വരാറുള്ള ഈ ചാരിറ്റി പ്രോഗ്രാമിൽ അനേകം ഹൈസ്‌ക്കൂൾ, കോളേജ് കുട്ടികൾ പങ്കെടുക്കാറുണ്ട് , ഇത്തവണയും അനേകം യുവജനങ്ങൾ ഫുഡ് ഡ്രൈവിൽ പങ്കെടുക്കുന്നതിനായി മുന്നോട്ടു വന്നു,

പ്രസിഡന്റിന്റെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും യൂത്ത് വിങ്‌ന്റെയും ട്രസ്റ്റി ബോർഡിന്റെയും കൂട്ടായുള്ള സഹകരണത്തിൽ ന്യൂ ജേഴ്­സി ഹിൽസൈഡ് കമ്മ്യൂണിറ്റി ഫുഡ് ബാങ്കിൽ നടത്തിയ ഫുഡ് ഡ്രൈവ് വിജയമായിരുന്നു എന്ന് നേതൃത്വം വഹിച്ച വൈസ് പ്രസിഡന്റ് അജിത് കുമാർ ഹരിഹരൻ അറിയിച്ചു. ഇതിനായി മുന്നിട്ടിറങ്ങിയ എല്ലാവരെയും അനുമോദിക്കുന്നതായി ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ പറഞ്ഞു.

പ്രസിഡന്റ് സ്വപ്‌ന രാജേഷ്, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് , ട്രഷറർ എബ്രഹാം ജോർജ്, മുൻ ട്രസ്റ്റി ബോർഡ് മെമ്പർ ഷീല ശ്രീകുമാർ തുടങ്ങിയ മുതിർന്നവരും കുട്ടികളോടൊപ്പം ഈ ഉദ്യമത്തിൽ പങ്കു ചേർന്നു.

ഈ സത്കർമത്തിൽ പങ്കു ചേർന്ന എല്ലാവരും സമൂഹത്തിനു ഒരു നല്ല മാതൃകയാണെന്നും ഇനിയും ഇങ്ങനെയുള്ള അനേകം പ്രവർത്തനങ്ങൾക്കു വേണ്ടി മുന്നിട്ടിറങ്ങുമെന്നും പ്രസിഡന്റ് സ്വപ്‌ന രാജേഷ്, ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് , ട്രഷറർ എബ്രഹാം ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ; അറിയിച്ചു.