- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയ ദുരിതാശ്വാസനിധി ഫണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഏറ്റുവാങ്ങുന്നു
ഷിക്കാഗോ: ഈ നൂറ്റാണ്ടിലെ മഹാ ദുരന്തമായി മാറിയ പ്രളയം ഏറ്റുവാങ്ങിയ കേരളം അതിജീവനത്തിന്റെ പാതയിലാണ്. തകർന്നു പോയ കേരളത്തെ പുനർ നിർമ്മിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ പൊരുതുകയാണ്. ആ പേരാട്ടത്തിൽ അമേരിക്കൻ മലയാളികളും പങ്കു ചേരുന്നു. നമ്മേ നാമാക്കിയ മാതൃ ഭൂമിക്കുവേണ്ടി നാം ശേഖരിച്ചു കൊണ്ടിരിക്കുന്ന ഫണ്ട് ഏറ്റുവാങ്ങുന്നതിനായി കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഒക്ടോബർ 21ന് ഷിക്കാഗോയിൽ എത്തുന്നു. പുനരധിവാസത്തിനും, പുനർ നിർമ്മാണത്തിനുമായി ഏകദേശ കണക്കുകൾ കാണിക്കുന്നത് 40,000 കോടി രുപയാണ്. സന്പാദ്യ കുടുക്കയും, കമ്മലും, ഭൂസ്വത്തും, പെൻഷനും, ശമ്പളവും ദുരിതാശ്വാസ നിധിയിലേയ്ക്ക് ചേർക്കാൻ ആബാലവൃദ്ധം മുന്നോട്ടു വരുമ്പോൾ നമ്മുടെ പിന്തുണയും സഹായവും നമ്മുക്ക് തൊട്ടറിയാനാകണം. നമ്മുടെ ഒരു ദിവസത്തേ ശമ്പളമെങ്കിലും നമ്മുടെ നാടിന്റെ പുനർ സൃഷ്ടിക്കായി നൽകുവാൻ സാധിച്ചാൽ അതു നമ്മുടെ മാതൃഭൂമിക്കുള്ള കൈ താങ്ങ് ആകുമെന്നതിൽ സംശയമില്ല. ഒക്ടോബർ 21-നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക്, ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനോടൊപ്പം
ഷിക്കാഗോ: ഈ നൂറ്റാണ്ടിലെ മഹാ ദുരന്തമായി മാറിയ പ്രളയം ഏറ്റുവാങ്ങിയ കേരളം അതിജീവനത്തിന്റെ പാതയിലാണ്. തകർന്നു പോയ കേരളത്തെ പുനർ നിർമ്മിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ പൊരുതുകയാണ്. ആ പേരാട്ടത്തിൽ അമേരിക്കൻ മലയാളികളും പങ്കു ചേരുന്നു. നമ്മേ നാമാക്കിയ മാതൃ ഭൂമിക്കുവേണ്ടി നാം ശേഖരിച്ചു കൊണ്ടിരിക്കുന്ന ഫണ്ട് ഏറ്റുവാങ്ങുന്നതിനായി കേരള ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഒക്ടോബർ 21ന് ഷിക്കാഗോയിൽ എത്തുന്നു.
പുനരധിവാസത്തിനും, പുനർ നിർമ്മാണത്തിനുമായി ഏകദേശ കണക്കുകൾ കാണിക്കുന്നത് 40,000 കോടി രുപയാണ്. സന്പാദ്യ കുടുക്കയും, കമ്മലും, ഭൂസ്വത്തും, പെൻഷനും, ശമ്പളവും ദുരിതാശ്വാസ നിധിയിലേയ്ക്ക് ചേർക്കാൻ ആബാലവൃദ്ധം മുന്നോട്ടു വരുമ്പോൾ നമ്മുടെ പിന്തുണയും സഹായവും നമ്മുക്ക് തൊട്ടറിയാനാകണം. നമ്മുടെ ഒരു ദിവസത്തേ ശമ്പളമെങ്കിലും നമ്മുടെ നാടിന്റെ പുനർ സൃഷ്ടിക്കായി നൽകുവാൻ സാധിച്ചാൽ അതു നമ്മുടെ മാതൃഭൂമിക്കുള്ള കൈ താങ്ങ് ആകുമെന്നതിൽ സംശയമില്ല.
ഒക്ടോബർ 21-നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക്, ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനോടൊപ്പം ഒരു ഫണ്ട് റെയ്സിങ്ങ് ഡിന്നർ നടത്തുന്നു. ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള സാമൂഹിക സംസ്താരിക സംഘടനകളും മത സ്ഥാപനങ്ങളും ശേഖരിച്ചിരിക്കുന്ന ഫണ്ടും, വ്യക്തിപരമായി കൊടുക്കുന്ന ഫണ്ടും ധനകാര്യമന്ത്രി ഏറ്റുവാങ്ങുന്നതാണ്.
എല്ലാവരെയും പ്രസ്തുത മീറ്റിങ്ങിലേയ്ക്കും ഫണ്ട് റെയ്സിങ്ങ് ഡിന്നറിലേയ്ക്കും കോർഡിനേറ്റർമാരായാ അരുൺ നെല്ലാമറ്റവും ഫ്രാൻസിസ് കിഴക്കേക്കുറ്റും പീറ്റർ കുളങ്ങരയും റോയി മുളകുന്നവും സംയുക്തമായി ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: അരുൺ നെല്ലാമറ്റം 847 454 5027, ഫ്രാൻസിസ് കിഴക്കേക്കുറ്റ് 847 736 0438, പീറ്റർ കുളങ്ങര 847 951 4476, റോയി മുളകുന്നം 847 363 0050