- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
നുനാവുട്ടിൽ ഭക്ഷണസാധനങ്ങൾക്ക് തീപിടിച്ച വില; കനേഡിയൻ ശരാശരി വിലയേക്കാൾ രണ്ടിരട്ടി വിലക്കൂടുതലെന്ന് റിപ്പോർട്ട്
നുനാവുട്ട്: നുനാവുട്ടിൽ താമസിക്കുന്നവർക്ക് ഭക്ഷണ പദാർഥങ്ങൾക്ക് ഏറെ വില നൽകേണ്ടി വരുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. നുനാവുട്ടിൽ ഭക്ഷണ സാധനങ്ങൾക്ക് തീപിടിച്ച വിലയാണെന്ന് ഇവിടെയുള്ളവർക്ക് അറിയാമെങ്കിലും ശരാശരി കനേഡിയൻ വിലയുമായി താരതമ്യം ചെയ്തിരിക്കുന്നത് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ്. ശരാശരി കനേഡിയൻ വിലയേക്കാൾ രണ്ടിരട്
നുനാവുട്ട്: നുനാവുട്ടിൽ താമസിക്കുന്നവർക്ക് ഭക്ഷണ പദാർഥങ്ങൾക്ക് ഏറെ വില നൽകേണ്ടി വരുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. നുനാവുട്ടിൽ ഭക്ഷണ സാധനങ്ങൾക്ക് തീപിടിച്ച വിലയാണെന്ന് ഇവിടെയുള്ളവർക്ക് അറിയാമെങ്കിലും ശരാശരി കനേഡിയൻ വിലയുമായി താരതമ്യം ചെയ്തിരിക്കുന്നത് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ്.
ശരാശരി കനേഡിയൻ വിലയേക്കാൾ രണ്ടിരട്ടി കൂടുതലാണ് നുനാവുട്ടിൽ നൽകേണ്ടി വരുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സർവേയുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്‌സ് കളക്ടർമാർ നുനാവുട്ടിൽ നിന്ന് ശേഖരിച്ച ഫുഡ്, നോൺ ഫുഡ് ഐറ്റങ്ങളുടെ വില മറ്റു കനേഡിയൻ സംസ്ഥാനങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുകയുണ്ടായി. ഓരോ സാധനങ്ങൾക്ക് നുനാവുട്ടിലുള്ളവർ മറ്റു കനേഡിയൻ സംസ്ഥാനങ്ങളിലെ വിലയെക്കാൾ രണ്ടിരട്ടിയാണ് നൽകേണ്ടി വരുന്നതെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്ക് വ്യക്തമാക്കുന്നു.
2.5 കിലോ ഗ്രാം മൈദയ്ക്ക് മറ്റു സംസ്ഥാനങ്ങളിൽ ശരാശരി 5.03 ഡോളർ ആണെന്നിരിക്കേ നുനാവുട്ടിൽ ഇതിന് 13.60 ഡോളറാണ് വില. ഒരു ലിറ്റർ പാലിന് ശരാശരി 2.34 ഡോളർ ആണെന്നിരിക്കെ നുനാവുട്ടിൽ ഇതിന് 3.21 ഡോളർ നൽകേണ്ട അവസ്ഥയാണ്. ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ശേഖരിച്ച 25 ഐറ്റങ്ങൾക്കും ഇത്തരത്തിൽ നുനാവുട്ടിൽ രണ്ടിരട്ടി വിലക്കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്.
നിത്യോപയോഗ വസ്തുക്കളുടെ വിലയിൽ ഉണ്ടായിട്ടുള്ള ഇത്രയും അന്തരം നുനാവുട്ട് നിവാസികളെ അതിശയിപ്പിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ജീവിത ചെലവു വർധിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെ.