- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വലിയപെരുന്നാൾ: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വ്യാപകറെയ്ഡ്
ദോഹ: വലിയപെരുന്നാളിനോടനുബന്ധിച്ച് ഫുഡ് ഔട്ട്‌ലെറ്റുകളിൽ വ്യാപക പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. പെരുന്നാളിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ശുചിത്വവും ഗുണമേന്മയും ഉറപ്പുവരുത്താനാണ് നൂറോളം മുനിസിപ്പൽ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തുന്നത്. ഹോട്ടൽ ഭക്ഷണങ്ങളിൽ ദോഹ മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ അനുസരി
ദോഹ: വലിയപെരുന്നാളിനോടനുബന്ധിച്ച് ഫുഡ് ഔട്ട്‌ലെറ്റുകളിൽ വ്യാപക പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. പെരുന്നാളിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ശുചിത്വവും ഗുണമേന്മയും ഉറപ്പുവരുത്താനാണ് നൂറോളം മുനിസിപ്പൽ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തുന്നത്.
ഹോട്ടൽ ഭക്ഷണങ്ങളിൽ ദോഹ മുനിസിപ്പാലിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് ഗുണമേന്മ ഉറപ്പുവരുത്തുന്നുണ്ടോ എന്നും സംഘം പരിശോധന നടത്തും. ഇറച്ചിവിൽപ്പന നടത്തുന്ന സ്ഥലത്തും മറ്റും തൊണ്ണൂറിലധികം ഫുഡ് ഇൻസ്‌പെക്ടർമാരെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ദോഹ മുനിസിപ്പാലിറ്റി ഹെൽത്ത് കൺട്രോളർ സെക്ഷന്ൃ ഹെഡ് മുഹമ്മദ് യൂസഫ് അൽ സെയ്ദ് വെളിപ്പെടുത്തി.
കാലികളെ അറക്കുന്ന സ്ഥലങ്ങളിൽ വെറ്ററിനറി ഡോക്ടർമാരേയും നിയോഗിച്ചിട്ടുണ്ട്. വില്പനയ്ക്കായി കൊണ്ടുവരുന്ന കന്നുകാലികളെ പരിശോധിക്കാനും ഇറച്ചി മനുഷ്യർക്ക് ഭക്ഷ്യയോഗ്യമാണോ എന്നു പരിശോധിക്കാനും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.
ഈദുൽഫിത്തർ, റംസാൻ, ബക്രീദ് തുടങ്ങിയ ആഘോഷവേളകൾക്കെല്ലാം മുമ്പു തന്നെ ഇത്തരത്തിൽ ഫുഡ് ഔട്ട്‌ലെറ്റുകളുടെ പരിശോധന നടത്തുന്നത് സാധാരണമാണെന്നും അൽ സെയ്ദ് വ്യക്തമാക്കി. മധുരപലഹാരം, ചോക്ലേറ്റ്, ബേക്കറി സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിയ വിൽക്കുന്ന സ്ഥലങ്ങളിലും പരിശോധന സംഘം റെയ്ഡ് നടത്തും. എല്ലാ വിധത്തിലുമുള്ള ആഹാര പദാർഥങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാനും ഭക്ഷണ സംബന്ധമായുള്ള എല്ലാവിധ പരാതികൾക്കും പരിഹാരം കാണാനുമാണ് ഇത്തരത്തിൽ റെയ്ഡ് നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)