- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റു; രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്
ബഹ്റിനിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടർന്ന് അവ അടച്ചു പൂട്ടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഉത്തരവനുസരിച്ച് ഒരു പ്രാദേശിക റെസ്റ്റോറന്റും ഒരു ഭക്ഷണ മൊത്ത വിതരണ കമ്പനിയുമാണ് അധികൃതർ അടപ്പിച്ചത്. ആരോഗ്യ മന്ത്രാലയം ഈ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയതായുള്ള തെളിവുകളും ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാനുള്ള ഉത്തരവ് നൽകിയത്. പൊതു ആരോഗ്യ നിയമം ആർട്ടിക്കിൾ 77 പ്രകാരമാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിറക്കിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭക്ഷണ വിതരണ ഔട്ട്‌ലെറ്റുകൾക്കെതിരെ കർശ്ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഫുഡ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടന്നു വരികയായിരുന്നു. ഭക്ഷ്യ വിഷബാധ തടയുന്നതിനെതിരെ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, ഭക്ഷ്യവിഷ ബാധയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയ നിരവധി പേരുടെ
ബഹ്റിനിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടർന്ന് അവ അടച്ചു പൂട്ടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഉത്തരവനുസരിച്ച് ഒരു പ്രാദേശിക റെസ്റ്റോറന്റും ഒരു ഭക്ഷണ മൊത്ത വിതരണ കമ്പനിയുമാണ് അധികൃതർ അടപ്പിച്ചത്. ആരോഗ്യ മന്ത്രാലയം ഈ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ നിയമലംഘനം നടത്തിയതായുള്ള തെളിവുകളും ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാനുള്ള ഉത്തരവ് നൽകിയത്.
പൊതു ആരോഗ്യ നിയമം ആർട്ടിക്കിൾ 77 പ്രകാരമാണ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവിറക്കിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭക്ഷണ വിതരണ ഔട്ട്‌ലെറ്റുകൾക്കെതിരെ കർശ്ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഫുഡ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടന്നു വരികയായിരുന്നു. ഭക്ഷ്യ വിഷബാധ തടയുന്നതിനെതിരെ മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഭക്ഷ്യവിഷ ബാധയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയ നിരവധി പേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, ഈ വർഷത്തെ കാലാവസ്ഥയിലെ ഉയർന്ന ചൂടു കാരണം ഭക്ഷ്യ മലിനീകരണത്തിന് കരണമായേക്കാവുന്ന അണുക്കളുടെ തോത് വർദ്ധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.