മൂവാറ്റുപുഴ : നഗരസഭയിൽ നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ നടത്തിവരുന്ന പരിശോധനകൾ തുടരുന്നു. ഇന്നു നടന്ന പരിശോധനയിൽ നഗരത്തിലെ രണ്ട് ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.

മൂവാറ്റുപുഴ ഗ്രാൻഡ് സെന്റർ മാളിൽ പ്രവർത്തിക്കുന്ന ചിക്കിങ്, തൊടുപുഴ മൂവാറ്റുപുഴ റോഡിൽ ലതാ ബസ്സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ബൻസ് ആൻഡ് ബീൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.

ചിക്കിങ്ങിൽ നിന്നും 50 കിലോയോളം പഴകിയ ചിക്കൻ ആണ് പിടിച്ചെടുത്തത് .ചിക്കൻ പാകം ചെയ്യുന്ന ഗ്രിൽ വൃത്തിഹീന ആയിരുന്നു എന്നും, ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല എന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അഷറഫ് പറഞ്ഞു.

ബൻസ് ആൻഡ് ബീൻസിൽ നിന്നും പഴകിയ മയോണൈസ് ,ബീഫ് ,ചിക്കൻ, ഫിഷ് ഫ്രൂട്ട്‌സ്, ഫ്രഷ് ക്രീം ,കുബ്ബൂസ്, തുടങ്ങിയ സാധനങ്ങളാണ് പിടിച്ചെടുത്തത്.

നഗരത്തിൽ തുടർച്ചയായി ആരോഗ്യവിഭാഗം ഇത്തരത്തിലുള്ള പരിശോധനകൾ നടത്തി പിഴ അടപ്പിച്ചിട്ടും വീണ്ടും വീണ്ടും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർത്തിയിട്ടുള്ളത്. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ഇനിയും ശക്തമായ പരിശോധനകൾ ഭക്ഷണവിതരണം സ്ഥാപനങ്ങളിൽ തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .

നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സഹദേവൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അഷ്‌റഫ് ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.