ഹൂസ്റ്റൺ: ഹൂസ്റ്റൺ ചുഴലിയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെസഹായിക്കുന്നതിന് നിലവിലുള്ള ഫുഡ് സ്റ്റാമ്പ് അപേക്ഷകൾ സ്വീകരിക്കുന്നമാനദണ്ഡങ്ങളിൽ ഇളവു വരുത്തിയതായി ടെക്‌സസ് ഹെൽത്ത് ആൻഡ് ഹ്യൂമൺസർവീസസ് കമ്മീഷൻ വക്താവ് കാരി വില്യംസ് അറിയിച്ചു.

ഫെഡറൽ ഗവൺമെന്റ് ഫുഡ് സ്റ്റാമ്പ് പദ്ധതിയിൽ അംഗമാക്കുന്നതിനും,അപേക്ഷകർ താമസിക്കുന്ന കൗണ്ടികളിൽ അപേക്ഷ നൽകണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.ഹാർവി ദുരന്തത്തിനുശേഷം സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ചു പോകേണ്ടി വന്നവർക്ക് അവർ ഇപ്പോൾ താമസിക്കുന്ന കൗണ്ടികളിൽ അപേക്ഷസമർപ്പിക്കാവുന്നതാണ്. ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായംഎത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് വില്യംസ് പറഞ്ഞു.

നിലവിലുള്ള 11 കൗണ്ടികളോടു കൂടെ നൂറുകൗണ്ടികളെ കൂടെ ഡിസാസ്റ്റർസപ്ലിമെന്റിൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാമിൽഉൾപ്പെടുത്തിയിട്ടുണ്ട്.സെപ്റ്റംബർ 18, 19(തിങ്കൾ, ചൊവ്വ) തിയ്യതികളിൽ അപേക്ഷകൾസ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയതായി കൂട്ടിചേർത്തതിൽ ബ്രിസോറിയൊ, ന്യൂസെസ്, കോർപസ്‌ക്രിസ്റ്റി തുടങ്ങിയ കൂടുതൽ ജനസംഖ്യയുള്ള കൗണ്ടികൾ കൂടിഉൾപ്പെടുന്നു.

ദുരിത ബാധിതർക്കുള്ള ഈ പ്രത്യേക ആനുകൂല്യം സെപ്റ്റംബർ 30 വരെലഭിക്കുമെന്ന് കമ്മീഷൻ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റിൽ പറയുന്നു.