- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർ വേവ്സ് 2018 : ജില്ലാ ഫുഡ്ബോൾ മൽസരം ഇന്ന് മാത്തോട്ടം മിനി സ്റ്റേഡിയത്തിൽ
സമ്മർ വേവ്സിന്റെ തിരയിളക്കം കാലത്തിന് ബാക്കിനൽകുന്നത് പുഞ്ചിരിയാണ്. കളി ആരവങ്ങൾ നിലച്ചുപോവുന്ന ബാല്യങ്ങളുടെ ആഹ്ലാദങ്ങൾ തിരികയെത്തുന്നതിന് നല്ല ബാല്യത്തിന്റെ കളിയരങ്ങ് ഒരുക്കുകയാണ് ജൂനിയർ ഫ്രന്റ്സ് സമ്മർ വേവ്സിലൂടെ. ഹൃദയ ഐക്യത്തിന്റെ ഒരു ആവേശ തിര തള്ളലാവുന്ന ആന്തോളനമാണ് കളികളുടെ നന്മ. നന്മയെ ഉണർത്തുന്ന സന്ദർഭങ്ങളെ വീണ്ടെടുക്കാൻ ഈ അവധിക്കാലവും മാമ്പഴക്കാലവും രുചിയും ആവേശകരമായ അനുഭവവും സമ്മാനിക്കും. ജൂനിയർ ഫ്രന്റ്സിന്റെ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സമ്മർ വേവ്സിന്റെ ഭാഗമായി ആട്സ് ഫെസ്റ്റ്, കലാ-കായിക മൽസരങ്ങൾ, പഠന കളരികൾ, വിനോദ യാത്രകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ജില്ലാതല ഫുഡ്ബോൾ മൽസരം 2018 ഏപ്രിൽ 17 ചൊവ്വ (ഇന്ന്) മാത്തോട്ടം മിനി സ്റ്റേഡിയത്തിൽ നടക്കും. ജൂനിയർ ഫ്രന്റ്സ് ബേപ്പൂർ, സിറ്റി, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി, താമരശ്ശേരി എന്നീ സർക്കിളിൽ നിന്നുള്ള 12 ടീമുകളാണ് ജില്ലാതല മൽസരങ്ങളിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 16ന് നടത്താനുദ്ദേശിച്ച മൽസരം ജനകീയ ഹർത
സമ്മർ വേവ്സിന്റെ തിരയിളക്കം കാലത്തിന് ബാക്കിനൽകുന്നത് പുഞ്ചിരിയാണ്. കളി ആരവങ്ങൾ നിലച്ചുപോവുന്ന ബാല്യങ്ങളുടെ ആഹ്ലാദങ്ങൾ തിരികയെത്തുന്നതിന് നല്ല ബാല്യത്തിന്റെ കളിയരങ്ങ് ഒരുക്കുകയാണ് ജൂനിയർ ഫ്രന്റ്സ് സമ്മർ വേവ്സിലൂടെ. ഹൃദയ ഐക്യത്തിന്റെ ഒരു ആവേശ തിര തള്ളലാവുന്ന ആന്തോളനമാണ് കളികളുടെ നന്മ. നന്മയെ ഉണർത്തുന്ന സന്ദർഭങ്ങളെ വീണ്ടെടുക്കാൻ ഈ അവധിക്കാലവും മാമ്പഴക്കാലവും രുചിയും ആവേശകരമായ അനുഭവവും സമ്മാനിക്കും.
ജൂനിയർ ഫ്രന്റ്സിന്റെ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സമ്മർ വേവ്സിന്റെ ഭാഗമായി ആട്സ് ഫെസ്റ്റ്, കലാ-കായിക മൽസരങ്ങൾ, പഠന കളരികൾ, വിനോദ യാത്രകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ജില്ലാതല ഫുഡ്ബോൾ മൽസരം 2018 ഏപ്രിൽ 17 ചൊവ്വ (ഇന്ന്) മാത്തോട്ടം മിനി സ്റ്റേഡിയത്തിൽ നടക്കും. ജൂനിയർ ഫ്രന്റ്സ് ബേപ്പൂർ, സിറ്റി, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി, താമരശ്ശേരി എന്നീ സർക്കിളിൽ നിന്നുള്ള 12 ടീമുകളാണ് ജില്ലാതല മൽസരങ്ങളിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 16ന് നടത്താനുദ്ദേശിച്ച മൽസരം ജനകീയ ഹർത്താൽ കാരണം 17ലേക്ക് മാറ്റുകയായിരുന്നു.
കാൽപ്പന്തുകളിൽ കവിത വിരിയിക്കുന്ന കൗമാര പ്രതിഭകളുടെ കേളീസംഗമത്തിന് സാക്ഷിയാവാൻ മുഴുവൻ സുമനസ്സുകളെയും ജൂനിയർ ഫ്രന്റ്സ് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് അഹമ്മദ് യാസീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് നാജിഹ്, ട്രഷറർ ഹിബ ഷാജഹാൻ, വൈസ് പ്രസിഡന്റുമാരായ അജ്മൽ, സെക്രട്ടറി നെജ്യ ഷെറീൻ എന്നിവർ സംസാരിച്ചു.