- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖിയ ചാമ്പ്യൻസ് ലീഗ്: ഈ ആഴ്ച ആവേശകരമായ അഞ്ചു കളികൾ
ദോഹ:- സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യ ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രമുഖരായ 10 ടീമുകൾ ക്വാർട്ടർ ഫൈനൽ പ്രതീക്ഷ നില നിർത്തുന്നു. ക്വാർട്ടർ ലൈൻഅപ്പ് മനസ്സിലാക്കണമെങ്കിൽ വെള്ളിയാഴ്ച നടക്കുന്ന അവസാന കളി കൂടി കഴിയണമെന്ന ത്മത്സരത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകൾ പങ്കെടുക്കുന്ന ഖിയ ചാമ്പ്യൻസ് ലീഗിൽ ഓരോഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും മൊത്തം ഗ്രൂപ്പിൽ നിന്ന് കൂടുതൽപോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകളുമാണ് ക്വാട്ടറിൽ പ്രവേശിക്കുക. കളിച്ച രണ്ട്മത്സരങ്ങളും വിജയിച്ച, സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടീ ടൈം എഫ്‌സി, യാസ്ഖത്തർ, 21st സെഞ്ച്വറി കെയർ ആൻഡ് ക്യൂയർ എന്നിവർക്കു മാത്രമേ ഇതുവരെക്വാർട്ടർ പ്രവേശം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ളൂ. കടുത്ത മത്സരം നടക്കുന്നഗ്രൂപ്പ് എ യിൽ നിന്ന് രണ്ടാമത്തെ ടീമായി ആര് വരുമെന്ന് വെള്ളിയാഴ്ചനടക്കുന്ന റൂസിയ അഡാസ്ട്ര പാലക്കാട് എഫ്‌സി - യുണൈറ്റഡ് കേരള മത
ദോഹ:- സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ.എം.ഇ. ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യ ഫുട്‌ബോൾ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ പ്രമുഖരായ 10 ടീമുകൾ ക്വാർട്ടർ ഫൈനൽ പ്രതീക്ഷ നില നിർത്തുന്നു. ക്വാർട്ടർ ലൈൻഅപ്പ് മനസ്സിലാക്കണമെങ്കിൽ വെള്ളിയാഴ്ച നടക്കുന്ന അവസാന കളി കൂടി കഴിയണമെന്ന ത്മത്സരത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
മൂന്ന് ഗ്രൂപ്പുകളിലായി 12 ടീമുകൾ പങ്കെടുക്കുന്ന ഖിയ ചാമ്പ്യൻസ് ലീഗിൽ ഓരോഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരും മൊത്തം ഗ്രൂപ്പിൽ നിന്ന് കൂടുതൽപോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകളുമാണ് ക്വാട്ടറിൽ പ്രവേശിക്കുക. കളിച്ച രണ്ട്മത്സരങ്ങളും വിജയിച്ച, സിറ്റി എക്‌സ്‌ചേഞ്ച് ടി ജെ എസ് വി ടീ ടൈം എഫ്‌സി, യാസ്ഖത്തർ, 21st സെഞ്ച്വറി കെയർ ആൻഡ് ക്യൂയർ എന്നിവർക്കു മാത്രമേ ഇതുവരെക്വാർട്ടർ പ്രവേശം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ളൂ. കടുത്ത മത്സരം നടക്കുന്നഗ്രൂപ്പ് എ യിൽ നിന്ന് രണ്ടാമത്തെ ടീമായി ആര് വരുമെന്ന് വെള്ളിയാഴ്ചനടക്കുന്ന റൂസിയ അഡാസ്ട്ര പാലക്കാട് എഫ്‌സി - യുണൈറ്റഡ് കേരള മത്സരമാണ്‌നിശ്ചയിക്കുന്നത്.
മരണ ഗ്രൂപ്പായ ഗ്രൂപ്പ് ബിയിൽ നിന്നും ഒത്തിണക്കത്തോടെ കളിച്ചു രണ്ട്മത്സരങ്ങളും വ്യക്തമായ മാർജിനിൽ വിജയിച്ച് നിൽക്കുന്ന യാസ് ഖത്തർ തങ്ങളുടെക്വാർട്ടർ പ്രവേശം ഉറപ്പിച്ചു. നിരവധി പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്ന മാപ്‌ട്രേഡിങ്ങ് എഫ്‌സി, ടീം എംബിഎം എന്നിവർ കടുത്ത വെല്ലുവിളികളെയാണ്‌നേരിട്ടുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന മുബൈ എഫ്‌സി - ടീം എംബിഎംമത്സരത്തിൽ നല്ല മാർജിനിൽ ടീം എംബിഎം ജയിക്കുകയും മാപ് ട്രേഡിങ്ങ് എഫ് സിക്ക്‌യാസിനെ പരാജയപ്പെടുത്താൻ കഴിയാതിരിക്കുകയും ചെയ്താൽ മാപ് ട്രേഡിങ്ങ്‌നു ക്വാർട്ടർ ഫൈനൽ പ്രവേശനത്തിന് മറ്റു ഗ്രൂപ്പുകളിലെ മത്സര ഫലങ്ങൾക്കായികാത്തിരിക്കേണ്ടി വരും. മുബൈ എഫ്‌സി - ടീം എംബിഎം മത്സരത്തിൽ അട്ടിമറിയിലൂടെമുബൈ വിജയിക്കുകയും മാപ് ട്രേഡിങ്ങ് , യാസിനെ പരാജയപ്പെടുത്തുകയും ചെയ്താൽടീം എം ബി എമ്മിന്റെ ഭാവിയാണ് തുലാസിലാവുക.
ഗ്രൂപ്പ് സി യിൽ 21st സെഞ്ച്വറി കെയർ ആൻഡ് ക്യൂയർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനവുംക്വാർട്ടർ പ്രവേശവും ഉറപ്പിച്ച് കഴിഞ്ഞു. വ്യാഴാഴ്ച നടക്കുന്ന 21st സെഞ്ച്വറികെയർ ആൻഡ് ക്യൂയർ - സി ടി ടി എമാദി ഖത്തർ മത്സരത്തിൽ എമാദിക്ക് ഡ്രോയോ വിജയമോനേടാനായാൽ ഗ്രൂപ്പിൽ രണ്ടാമ സ്ഥാനക്കാരായി ക്വാർട്ടറിൽ പ്രവേശിക്കാം. എന്നാൽ 21tsസെഞ്ച്വറി കെയർ ആൻഡ് ക്യൂയറിൽ നിന്നും വൻ മാർജിനിൽ ഒരു തോൽവിയാണു സി ടി ടിഎമാദിക്ക് നേരിടേണ്ടി വരുന്നതെങ്കിൽ നവാഗതരായ സൗത്ത് ഇന്ത്യൻ എഫ്‌സിക്കായിരിക്കും ക്വാർട്ടറിലേക്കുള്ള ടിക്കറ്റ് ലഭിക്കുക.
മത്സരങ്ങൾ
THURSDAY :-7:30 PM - 21st CENTURY CARE N CURE V/S CTT EMADI FC*
:- 8:50 PM - MUMBAI FC V/S TEAM MBM*
FRIDAY :- 7:00 PM *RUSIYA ADASTRA FC V/S UNITED KERALA FC*
8:20 PM* TAMILNADU FC V/S CITY EXCHANGE TJSV TEA TIME FC*
9:30 PM *MAPH TRADING FC V/S YAAS QATAR