- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖിയ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മെയ് 11ന് അൽ അറബ്‌സ്റ്റേഡിയത്തിൽ
ദോഹ :- സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ട്രോഫിക്കായുള്ളഖിയ അഖിലേന്ത്യാഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മെയ് 11 വെള്ളിയാഴ്ച അൽ അറബ് സ്റ്റേഡിയത്തിൽ വെച്‌നടക്കും .സെമിഫൈനലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ സിറ്റി എക്‌സ്‌ചേഞ്ച് ടീടൈം ടി ജെ എസ് വിയും ടീം എം ബി എമ്മും ഫൈനൽ യോഗ്യത നേടി . ടീം എംബിഎമ്മും യുണൈറ്റഡ് കേരളയും തമ്മിലായിരുന്നു ആദ്യ സെമിഫൈനൽ എന്നാൽടൂർണമെന്റ് ബൈ ലോക്ക് വിരുദ്ധമായി റെജിസ്റ്റ്ർ ചെയ്യാത്ത കളിക്കാരനെ കളിക്കാൻഅനുവദിക്കാത്തതിനാൽ യുണൈറ്റഡ് കേരളാ ടീം പിൻവാങ്ങുകയും ചെയ്തതോടെ ടീം എം ബി എംവിജയിച്ചതായി റഫറിമാർ പ്രഖ്യാപിക്കുകയും ചെയ്യുകയാണുണ്ടായത്. തുടർന്ന് നടന്ന സിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടി ജെ എസ് വിയും യാസ് ഖത്തറുമായിനടന്ന രണ്ടാം സെമിയിൽ ആദ്യം മുതൽ ഇരുടീമുകളും ആക്രമണോല്‌സുക ഫുട്ബോൾ പുറത്തെടുത്തു.കൃത്യമായ മുന്നേറ്റങ്ങൾ നടത്തി ഇരുടീമുകളും ഇരു ഗോൾമുഖങ്ങളെയും വിറപ്പിച്ചെങ്കിലും ആദ്യ പകുതിയവസാനിക്കാൻ മൂന്ന് മിനിറ്റുകൾ ശേഷിക്കെമൗസൂഫിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി തഗിരികെ വന്നപ്പോൾ അത് കൃത്യമായില
ദോഹ :- സിറ്റി എക്‌സ്‌ചേഞ്ച് റിയ ഐ എം ഇ ട്രോഫിക്കായുള്ളഖിയ അഖിലേന്ത്യാഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മെയ് 11 വെള്ളിയാഴ്ച അൽ അറബ് സ്റ്റേഡിയത്തിൽ വെച്‌നടക്കും .സെമിഫൈനലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ സിറ്റി എക്‌സ്‌ചേഞ്ച് ടീടൈം ടി ജെ എസ് വിയും ടീം എം ബി എമ്മും ഫൈനൽ യോഗ്യത നേടി .
ടീം എംബിഎമ്മും യുണൈറ്റഡ് കേരളയും തമ്മിലായിരുന്നു ആദ്യ സെമിഫൈനൽ എന്നാൽടൂർണമെന്റ് ബൈ ലോക്ക് വിരുദ്ധമായി റെജിസ്റ്റ്ർ ചെയ്യാത്ത കളിക്കാരനെ കളിക്കാൻഅനുവദിക്കാത്തതിനാൽ യുണൈറ്റഡ് കേരളാ ടീം പിൻവാങ്ങുകയും ചെയ്തതോടെ ടീം എം ബി എംവിജയിച്ചതായി റഫറിമാർ പ്രഖ്യാപിക്കുകയും ചെയ്യുകയാണുണ്ടായത്.
തുടർന്ന് നടന്ന സിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടി ജെ എസ് വിയും യാസ് ഖത്തറുമായിനടന്ന രണ്ടാം സെമിയിൽ ആദ്യം മുതൽ ഇരുടീമുകളും ആക്രമണോല്‌സുക ഫുട്ബോൾ പുറത്തെടുത്തു.കൃത്യമായ മുന്നേറ്റങ്ങൾ നടത്തി ഇരുടീമുകളും ഇരു ഗോൾമുഖങ്ങളെയും വിറപ്പിച്ചെങ്കിലും ആദ്യ പകുതിയവസാനിക്കാൻ മൂന്ന് മിനിറ്റുകൾ ശേഷിക്കെമൗസൂഫിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി തഗിരികെ വന്നപ്പോൾ അത് കൃത്യമായിലക്ഷ്യത്തിലെത്തിച് ബിജേഷ് ബാലൻ സിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടി ജെ എസ് വിയെ ഒരുഗോളിന് മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ തുടരെ ആക്രമിച്ചു കളിച്ച യാസ്ഖത്തർ താരങ്ങൾ ഒരുപാട് ഷോട്ടുകൾ ഗോൾ മുഖം ലക്ഷ്യമാക്കി തൊടുത്തെങ്കിലുംസിറ്റി എക്‌സ്‌ചേഞ്ചിന്റെ പ്രതിരോധം ഭേദിച് ഗോൾ വല ചലിപ്പിക്കാനായില്ല .മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോളിനായി യാസ് താരങ്ങൾ നടത്തിയശ്രമങ്ങളും വിഭലമായതോടെ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി എക്‌സ്‌ചേഞ്ച്ടീ ടൈം ടിജെ എസ് വി വിജയിച്ചു . ബിജേഷ് ബാലനാണ് മാൻ ഓഫ് ദ് മാച്ച് .
ടീം എം ബി എമ്മും സിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടി ജെ എസ് വിയും തമ്മിലുള്ള ഫൈനൽമത്സരം മെയ് 11നാണ് . 2017ൽ സെമിയിൽ ഇരു ടീമുകളും മുൻപ് എറ്റുമുട്ടിയപ്പോൾഒന്നിനെതിരെ മൂന്ന് ഗോളുകൾക് ടീം എം ബി എമ്മിനായിരുന്നു വിജയം . ഫൈനലിൽവിജയിക്കാൻ കഴിഞ്ഞാൽ സിറ്റി എക്‌സ്‌ചേഞ്ച് ടീ ടൈം ടി ജെ എസ് വിക്ക് ഒരുമധുരപ്രതികാരം കൂടിയാകും.
നരേഷ് അയ്യർ , ശരണ്യ ശ്രീനിവാസ് സിദ്ധാർഥ് നാഗരാജൻ ,യുംന അജിൻ നവനീത് സുന്ദർഎന്നിവർക്കൊപ്പം വിവിധ കലകാരന്മാർ ഒരുക്കുന്ന സംഗീത നിഷയും 11ന് അൽ അറബ്‌സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിന് മിഴിവേകും . പ്രവേശനംസൗജന്യമായിരിക്കും. കാണികളിൽ നിന്ന് തിരഞെടുക്കുന്നവർക്ക് ആകർശകമായ സമ്മാനങളുംഒരുക്കിയതായി സങ്കാടകർ അറിയിക്കുന്നു.