തെക്കെപ്പുറം : ബ്രദേഴ്സ് തെക്കേപ്പുറം ആതിഥേയമരുളുന്ന ഈവനിങ് സെവൻസ് ഫുട്ബോൾ ഫെസ്റ്റിലെ രണ്ടാം റൗണ്ട് മത്സരത്തിന് തുടക്കമാവും. ആദ്യ മത്സരത്തിൽ കരുത്തരിൽ കരുത്തരായ എഫ്സി ബ്രദേർസ് ഇല്യാസ് , ബേക്കൽ ബ്രദേർസുമായി ഏറ്റ്മുട്ടും.

മത്സരം കൃത്യം അഞ്ച് മണിക്ക് തന്നെ തെക്കേപ്പുറം പള്ളിക്ക് പിറക് വശമുള്ള മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറും. ഇന്ന് നടന്ന ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ടൗൺ ടീം പുതിയകോട്ടയെ വോയിസ് ഓഫ് കോയാബസാർ പരാജയപെടുത്തി. മികച്ച കളിക്കാരനുള്ള ട്രോഫിക്ക് വോയിസ് ഓഫ് കോയാ ബസാറിന്റെ ഇമ്രാൻ അർഹനായി