- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കേക്കാട് ഫുട്ബോൾ ഫെസ്റ്റ്; മികച്ച കളിക്കാരന് ഉപഹാരം നൽകി അഷ്റഫ് ടൈറ്റാനിയം
പടന്ന : തെക്കേക്കാട് വെച്ച് നടക്കുന്ന ഇകെ നായനാർ സ്മാരകാ ഫ്‌ളഡ്ലൈറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ സെമി ഫൈനലിൽ മികച്ച കളിക്കാരനായ ഗോകുലം എഫ്സി താരം നൗഷദിനുള്ള ഉപഹാരം ടൈറ്റാനിയം ട്രിവാൻഡ്രത്തിന്റെ മുൻ ഫുട്ബോൾ താരവും നിലവിൽ ടൈറ്റാനിയം കമ്പനിയിൽ സുപ്രണ്ടുമായ അഷ്റഫ് ടൈറ്റാനിയം കൈമാറി. നൗഷാദ് താരമായി ഇറങ്ങിയ ലക്കി സ്റ്റാർ പടന്ന ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എതിരാളികളായ എളംബച്ചി റെഡ്സ്റ്റാറിനെ തകർത്തത്, മത്സരത്തിലെ രണ്ട് ഗോളുകൾ പിറന്നതും ഒരു ഗോളിനും കാരണമായതും ഗോകുലം എഫ്സി താരം നൗഷാദിന്റെ ബൂട്ടുകളായിരുന്നു. കേരളത്തിന്റെ ഒരു കാലത്തെ ഗ്ലാമർ ക്ലബുകളിലൊന്നായ ടൈറ്റാനിയത്തിന് വേണ്ടി സേട്ട്നാഗ്ജി, മാമൻ മാപിളാ, കലാകൗമുദി, ഫെഡറേഷൻ കപ്പ്, റോവേർസ് കപ്പ്, ഏയർലൈൻസ് കപ്പ്, സിസേർസ് കപ്പ്, ഡൂറോന്റോ കപ്പ് തുടങ്ങി ഇന്ത്യയിലെ ഒട്ടനവധി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിലും ടൈറ്റാനിയത്തിന് വേണ്ടി ബൂട്ടണിയാൻ അഷ്റഫ് ടൈറ്റാനിയത്തിന് സാധിച്ചിട്ടുണ്ട്. പടന്ന മാവിലാകടപ്പുറം സ്വദേശിയാണ് അഷ്റഫ്.
പടന്ന : തെക്കേക്കാട് വെച്ച് നടക്കുന്ന ഇകെ നായനാർ സ്മാരകാ ഫ്‌ളഡ്ലൈറ്റ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ സെമി ഫൈനലിൽ മികച്ച കളിക്കാരനായ ഗോകുലം എഫ്സി താരം നൗഷദിനുള്ള ഉപഹാരം ടൈറ്റാനിയം ട്രിവാൻഡ്രത്തിന്റെ മുൻ ഫുട്ബോൾ താരവും നിലവിൽ ടൈറ്റാനിയം കമ്പനിയിൽ സുപ്രണ്ടുമായ അഷ്റഫ് ടൈറ്റാനിയം കൈമാറി.
നൗഷാദ് താരമായി ഇറങ്ങിയ ലക്കി സ്റ്റാർ പടന്ന ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എതിരാളികളായ എളംബച്ചി റെഡ്സ്റ്റാറിനെ തകർത്തത്, മത്സരത്തിലെ രണ്ട് ഗോളുകൾ പിറന്നതും ഒരു ഗോളിനും കാരണമായതും ഗോകുലം എഫ്സി താരം നൗഷാദിന്റെ ബൂട്ടുകളായിരുന്നു.
കേരളത്തിന്റെ ഒരു കാലത്തെ ഗ്ലാമർ ക്ലബുകളിലൊന്നായ ടൈറ്റാനിയത്തിന് വേണ്ടി സേട്ട്നാഗ്ജി, മാമൻ മാപിളാ, കലാകൗമുദി, ഫെഡറേഷൻ കപ്പ്, റോവേർസ് കപ്പ്, ഏയർലൈൻസ് കപ്പ്, സിസേർസ് കപ്പ്, ഡൂറോന്റോ കപ്പ് തുടങ്ങി ഇന്ത്യയിലെ ഒട്ടനവധി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിലും ടൈറ്റാനിയത്തിന് വേണ്ടി ബൂട്ടണിയാൻ അഷ്റഫ് ടൈറ്റാനിയത്തിന് സാധിച്ചിട്ടുണ്ട്. പടന്ന മാവിലാകടപ്പുറം സ്വദേശിയാണ് അഷ്റഫ്.