- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടപ്പെടുത്തിയ ഗോൾ കീപ്പറിന് വധ ഭീഷണി; തോൽവിക്ക് നിർണായകമായ രണ്ടു ഗോളുകൾ പിറന്നത് ലോറിസ് കാരിയസിന്റെ പിഴവിൽ നിന്ന്; സോഷ്യൽ മീഡിയയിൽ ആരാധകരുടെ അസഭ്യവർഷവും
കീവ്: നിർണാക കളികളിലെ താരങ്ങളുടെ പിഴവുകൾ മൂലം കളി തോറ്റാൽ ചില കായികതാരങ്ങളുടെ ഭാവിയും ജീവനും തന്നെ അന്ത്യം കുറിച്ചേക്കാം. അത് ഫുട്‌ബോളിലാണെങ്കിൽ പറയുകയും വേണ്ട. ആരധകർ ഏറ്റവും കൂടുൽ ഉള്ള കായിക ഇനമാണ് ഫുട്‌ബോൾ.അവർ ടീമിനായി എന്ത് കടും കൈയും ചെയ്യും എന്ന് ചരിത്രങ്ങൾ തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഫുട്‌ബോളറാവുകയാണ് ലിവർ പൂളിന്റെ ഒന്നാം നമ്പർ ഗോളി ലോറിസ് കാരിയസ്.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസിന് വധഭീഷണിയും സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷവും. സംഭവം പൊലീസിന്റെ അന്വേഷണത്തിലാണ്. ഫൈനലിൽ കാരിയസിന്റെ രണ്ടു പിശകുകളിലൂടെ ലിവർപൂളിന് നഷ്ടമായത് കീരിടമാണ്. മത്സരം ശേഷം കണ്ണീരോടെ വികാരനിർഭനനായാണ് കാരിയസ് കളംവിട്ടത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ വിജയിച്ച് കിരീടംചൂടിയത്. കരീം ബെൻസിമ നേടിയ ആദ്യ ഗോളും ഗരെത് ബെയ്ൽ നേടിയ അവസാന ഗോളും കാരിയസിന്റെ പിഴവിലൂടെയാണ് പിറന്നത്.ലിവർപൂൾ താരങ്ങൾക്കായി ബോക്സിൽ നിന്ന് കാരിയസ് എറിഞ്ഞ പന്ത് മുന്നിൽ
കീവ്: നിർണാക കളികളിലെ താരങ്ങളുടെ പിഴവുകൾ മൂലം കളി തോറ്റാൽ ചില കായികതാരങ്ങളുടെ ഭാവിയും ജീവനും തന്നെ അന്ത്യം കുറിച്ചേക്കാം. അത് ഫുട്‌ബോളിലാണെങ്കിൽ പറയുകയും വേണ്ട. ആരധകർ ഏറ്റവും കൂടുൽ ഉള്ള കായിക ഇനമാണ് ഫുട്‌ബോൾ.അവർ ടീമിനായി എന്ത് കടും കൈയും ചെയ്യും എന്ന് ചരിത്രങ്ങൾ തെളിയിച്ചിട്ടുണ്ട്.
അത്തരത്തിൽ ഒരു ഫുട്‌ബോളറാവുകയാണ് ലിവർ പൂളിന്റെ ഒന്നാം നമ്പർ ഗോളി ലോറിസ് കാരിയസ്.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസിന് വധഭീഷണിയും സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷവും. സംഭവം പൊലീസിന്റെ അന്വേഷണത്തിലാണ്. ഫൈനലിൽ കാരിയസിന്റെ രണ്ടു പിശകുകളിലൂടെ ലിവർപൂളിന് നഷ്ടമായത് കീരിടമാണ്. മത്സരം ശേഷം കണ്ണീരോടെ വികാരനിർഭനനായാണ് കാരിയസ് കളംവിട്ടത്.
മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ വിജയിച്ച് കിരീടംചൂടിയത്. കരീം ബെൻസിമ നേടിയ ആദ്യ ഗോളും ഗരെത് ബെയ്ൽ നേടിയ അവസാന ഗോളും കാരിയസിന്റെ പിഴവിലൂടെയാണ് പിറന്നത്.ലിവർപൂൾ താരങ്ങൾക്കായി ബോക്സിൽ നിന്ന് കാരിയസ് എറിഞ്ഞ പന്ത് മുന്നിൽ നിന്നിരുന്ന ബെൻസിമയുടെ കാലിൽ തട്ടി പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.
മത്സരത്തിന്റെ അവസാന ഘട്ടത്തിൽ അനായാസകരമായി തടുക്കാവുന്ന ബെയ്ലി തൊടുത്ത ഷോട്ട് കാരിയസിന്റെ കൈയിൽ നിന്ന് വഴുതിയാണ് മൂന്നാം ഗോൾ പിറന്നത്. ഇതിന് പിന്നാലെയാണ് കാരിയസിനും കുടുംബത്തിനും വധഭീഷണി ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെ ലിവർപൂൾ ആരാധകരുടെ അസഭ്യവർഷവും ഉണ്ടായി.മത്സരം ശേഷം ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ കാരിയസ് മുഖം മറച്ചാണ് ടീം അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയത്. തന്റെ പിഴവിൽ അദ്ദേഹം മത്സര ശേഷം ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.