- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പി വി മുഹമ്മദ് സ്മാരക ഫുട്‌ബോൾ ബ്രോഷർ പ്രകാശനം ചെയ്തു
അബുദാബി : അബുദാബി കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ 2019 ജനുവരിയിൽ അബുദാബി യിൽ വെച്ച് നടക്കുന്ന പി വി മുഹമ്മദ് സ്മാരക സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം അബുദാബി ഇസ്ലാമിക് സെന്റര് പ്രസിഡന്റ് പി ബാവ ഹാജി നിർവഹിച്ചു. ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ നടന്ന ചടങ്ങ് യു എ ഇ കെ എം സി സി ട്രഷറർ യൂ അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബഷീർ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ വാർഷിക പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങിൽ വെച്ച് നടന്നു.പ്രവാസി വോട്ട് ചേർക്കൽ കാമ്പയിനു ചടങ്ങിനോടനുബന്ധിച്ചു തുടക്കം കുറിച്ചു.അബുദാബി കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിക്കുള്ള ആദ്യ ഗഡു സെയ്യിദ് ഷാഹിർ ബുഖാരി യിൽ നിന്നും മൊയ്ദു പി എം തിക്കോടി ഏറ്റു വാങ്ങി. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കെ എം സി സി ഭാരവാഹികളായ ആലിക്കോയ പൂക്കാട് , അബ്ദുൽ ബാസിത് ,അഷ്റഫ് സി പി ,കാസിം മാളിക്കണ്ടി ,നൗഷാദ് കൊയില
അബുദാബി : അബുദാബി കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ 2019 ജനുവരിയിൽ അബുദാബി യിൽ വെച്ച് നടക്കുന്ന പി വി മുഹമ്മദ് സ്മാരക സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം അബുദാബി ഇസ്ലാമിക് സെന്റര് പ്രസിഡന്റ് പി ബാവ ഹാജി നിർവഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ നടന്ന ചടങ്ങ് യു എ ഇ കെ എം സി സി ട്രഷറർ യൂ അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബഷീർ ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ വാർഷിക പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങിൽ വെച്ച് നടന്നു.പ്രവാസി വോട്ട് ചേർക്കൽ കാമ്പയിനു ചടങ്ങിനോടനുബന്ധിച്ചു തുടക്കം കുറിച്ചു.അബുദാബി കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന ചികിത്സാ സഹായ പദ്ധതിക്കുള്ള ആദ്യ ഗഡു സെയ്യിദ് ഷാഹിർ ബുഖാരി യിൽ നിന്നും മൊയ്ദു പി എം തിക്കോടി ഏറ്റു വാങ്ങി.
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കെ എം സി സി ഭാരവാഹികളായ ആലിക്കോയ പൂക്കാട് , അബ്ദുൽ ബാസിത് ,അഷ്റഫ് സി പി ,കാസിം മാളിക്കണ്ടി ,നൗഷാദ് കൊയിലാണ്ടി ,സി കെ ഹാരിസ്,സലാം പേട്ട ,സൗഫീദ് എന്നിവർക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി.
യൂനുസ് ടി കെ കൊയിലാണ്ടി ,അഹമ്മദ് ദാരിമി മുചുകുന്ന് എന്നിവർ നാട്ടിൽ നിന്നുള്ള അതിഥികളായി പങ്കെടുത്തു.അനസ് കൊല്ലം ,നസീർ പയ്യോളി ,ഷബീർ കോയ ,സാദതുകൊയിലാണ്ടി,ഡാനിഷ് തിക്കോടി,വാഹിദ് കാപ്പാട്,ഷമീൻ പയ്യോളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ജന : സെക്രട്ടറി ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ നവാസ് പയ്യോളി നന്ദിയും പറഞ്ഞു