ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ഇൻസ്‌പെയറിങ് കപ്പ് 2020 ഏകദിന ഇന്റർ സോൺ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ മദീന ഖലീഫാ സോൺ ജേതാക്കളായി. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുണൈറ്റഡ് ദോഹയെ തോൽപിച്ചാണ് മദീന ഖലീഫ കപ്പിൽ മുത്തമിട്ടത്. പത്ത് ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ വാശിയേറിയ സെമിഫൈനൽ പോരാട്ടങ്ങളിൽ യഥാക്രമം എഫ്സി മദീന ഖലീഫയെയും സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തറിനേയും തോൽപ്പിച്ചാണ് യുണൈറ്റഡ് ദോഹയും മാക് മദീന ഖലീഫയും ഫൈനലിലേക്ക് പ്രവേശിച്ചത്.

കഴിഞ്ഞ വർഷം നടന്ന ഇൻസ്പെയറിങ് കപ്പ് സീസൺ ഒന്നിലും മദീന ഖലീഫ തന്നെയായിരുന്നു ജേതാക്കൾ.ടൂർണമെന്റിലെ മികച്ച കളിക്കാരനായി സ്റ്റുഡന്റസ് ഇന്ത്യയുടെ അസീമിനെയും മികച്ച ഗോൾ കീപ്പറായി മാക് എഫ്‌സിയുടെ ഇംതിയാസിനേയും തെരഞ്ഞെടുത്തു. സമാപന ചടങ്ങിൽ യൂത്ത് ഫോറം പ്രസിഡന്റ് എസ് എസ് മുസ്തഫ, ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ അബ്‌സൽ അബ്ദുട്ടി, എന്നിവർ ജേതാക്കൾക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു. യൂത്ത് ഫോറം സ്പോർട്സ് കൺവീനർ ഹബീബ് റഹ്മാൻ, കേന്ദ്ര പ്രതിനിധി സഭാ അംഗങ്ങളായ സൽമാൻ പൂവളപ്പിൽ, അഹ്മദ് അൻവർ, അംജദ് കൊടുവള്ളി, ഫലാഹ് അഹ്മദ് തുടങ്ങിയവർ വിവിധ കാറ്റഗറികളിലെ വിജയികളെ അനുമോദിച്ചു. സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ ഹകീം, റിയാസ്, ഫബീർ അലി, ഇമ്രാൻ, ഷിബിലുറഹ്മാൻ , മൂമിൻ , ഷഫീഖ് അലി, റിയാസ് ദോഹ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.