- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ ഏപ്രിൽ 5 മുതൽ ഫുട്‌ബോൾ കോച്ചിങ് ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു
പാലാ: പാലാ സ്പോർട്സ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 5 മുതൽ പാലാ ചെറിയാൻ ജെ കാപ്പൻ സ്മാരക നഗരസഭാ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ കോച്ചിങ് ക്യാമ്പ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 6 മുതൽ 16 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും. നിലവാരമുള്ള സർട്ടിഫൈഡ് കോച്ചുകളുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.
രണ്ടു വർഷം മുമ്പ് പോർച്ചുഗൽ കോച്ച് പെഡ്രോയെ പാലായിൽ എത്തിച്ചു പരിശീലനം നൽകിയത് പുതിയ അനുഭവമായിരുന്നു. അന്തർദ്ദേശീയ നിലവാരത്തോടെ ഒട്ടേറെ കുട്ടികളെ ആകർഷിക്കാനും നാലു മാസത്തോളം പരിശീലനം നടത്താനും സാധിച്ചിരുന്നു. കോവിഡ് ബാധയെത്തുടർന്നു കഴിഞ്ഞ വർഷം പരിശീലനം മുടങ്ങിയിരുന്നു. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്കു വിദേശ കോച്ചുകളെ എത്തിക്കാനും പദ്ധതിയുണ്ട്. താത്പര്യമുള്ളവർ 9946801391,9447828437, 8593858732 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.


