- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിയുടെ നിർണായക നിമിഷത്തിൽ ക്ഷീണിതനായ ഫുട്ബോളറെ ശുശ്രൂഷിക്കാൻ ഫീൽഡിൽ ഇറങ്ങി; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ സ്റ്റാറായ ഡോക്ടറെ പുറത്താക്കി മൗറീന്യോ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ചാമ്പ്യന്മാരായ ചെൽസിയുടെ സൈഡ് ബെഞ്ചിലെ സ്ഥിരം സാന്നിധ്യവും ടീം ഡോക്ടറുമായ ഇവ കർനേരിയോയെ കോച്ച് ഹോസെ മൗറീന്യോ പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിന്റെ അവസാന മിനിറ്റിൽ പരിക്കേറ്റ് വീണ താരത്തെ ശുശ്രൂഷിക്കാൻ ഗ്രൗണ്ടിലിറങ്ങിയതിന്റെ പേരിലാണ് ഈ നടപടി. ഡോക്ടർ ഗ്രൗണ്ടിലിറങ്ങിയത് ചെൽസിയുടെ വ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ ചാമ്പ്യന്മാരായ ചെൽസിയുടെ സൈഡ് ബെഞ്ചിലെ സ്ഥിരം സാന്നിധ്യവും ടീം ഡോക്ടറുമായ ഇവ കർനേരിയോയെ കോച്ച് ഹോസെ മൗറീന്യോ പുറത്താക്കി. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിന്റെ അവസാന മിനിറ്റിൽ പരിക്കേറ്റ് വീണ താരത്തെ ശുശ്രൂഷിക്കാൻ ഗ്രൗണ്ടിലിറങ്ങിയതിന്റെ പേരിലാണ് ഈ നടപടി. ഡോക്ടർ ഗ്രൗണ്ടിലിറങ്ങിയത് ചെൽസിയുടെ വിജയസാധ്യത കുറച്ചുവെന്നും ഡോക്ടർക്ക് കളിയറിയില്ലെന്നും മൗറീന്യോ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.
ചെൽസിയുടെ ഫസ്റ്റ് ഡോക്ടറായ ഇവാ കർനേരിയോ പ്രീമിയർ ലീഗിലെ ഏക വനിതാ ഡോക്ടറുമാണ്. ഇനിമുതൽ ടീമിന്റെ പ്രാക്ടീസ് സെഷനോ കളിക്കോ വരേണ്ടെന്നും ടീം ഹോട്ടലിൽപോലും കയറരുതെന്നും മൗറിന്യോ ഡോക്ടറോട് പറഞ്ഞതായാണ് ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഔദ്യോഗികമായി ടീമിൽനിന്നു തൽക്കാലം ഡോക്ടറെ പുറത്താക്കിയിട്ടില്ലെന്നു മാത്രം. ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റിയുമായി നടക്കുന്ന കളിയിൽ ഡോ. ഇവാ കർനേരിയ ഉണ്ടാകില്ല.
കഴിഞ്ഞ ശനിയാഴ്ച സ്വാൻസീ സിറ്റിക്കെതിരായ മൽസരത്തിൽ കളിയുടെ ഇഞ്ചുറി ടൈമിൽ ഏദൻ ഹസാദ് പരുക്കേറ്റു കിടന്നപ്പോൾ കോച്ചിന്റെ അനുമതിയില്ലാതെ മെഡിക്കൽ സ്റ്റാഫ് ഗ്രൗണ്ടിൽ കയറിയതാണ് മൗറിഞ്ഞോയെ പ്രകോപിപ്പിച്ചത്. മത്സരം 2-2 സമനിലയിൽ നിൽക്കുകയായിരുന്നു അപ്പോൾ. ചെൽസിയുടെ ഗോളി തിബോ കുർട്ടോയ ചുവപ്പ് കാർഡ് കണ്ടതിനാൽ, പത്തുപേരുമായി കളിക്കുകയായിരുന്നു അപ്പോൾ.
ഹസാഡിനെ ശുശ്രൂഷിക്കാൻ ഇവയും ഫിസിയോയും ഗ്രൗണ്ടിൽക്കയറിയതോടെ, ഹസാദിന് പുറത്ത് പോകേണ്ടിവന്നു. വൈദ്യശുശ്രൂഷ തേടിയാൽ ഗ്രൗണ്ടിന് പുറത്തിറങ്ങിയശേഷം വേണം തിരിച്ചുകയറാൻ. ഈ സമയമത്രയും ചെൽസിക്ക് ഒരാളെക്കൂടി നഷ്ടമായതാണ് മൗറീന്യോയെ ചൊടിപ്പിച്ചത്.
കളി അറിയാത്തവരാണു മെഡിക്കൽ ടീമിലുള്ളതെന്നും ഹസാദിന്റെ പരിക്ക് നിസ്സാരമായിരുന്നുവെന്നും എട്ടുപേരെ വച്ചു കളിക്കേണ്ട ഗതികേടു തനിക്കുണ്ടായെന്നും കോച്ച് രോഷംകൊണ്ടു. സ്വാൻസി സിറ്റി പ്രത്യാക്രമണം നടത്തിയിരുന്നെങ്കിൽ ചെൽസി തോറ്റുപോകുമായിരുന്നുവെന്നും കോച്ച് പറഞ്ഞു. 2009 മുതൽ ടീമിനൊപ്പമുള്ള ഡോക്ടറാണ് ഇവ. കോച്ചിൽനിന്ന് ശകാരം കേൾക്കേണ്ടിവന്നെങ്കിലും ആരാധകർ ഡോക്ടർക്കൊപ്പമായിരുന്നു. സംഭവത്തിൽ തനിക്കു പിന്തുണ നൽകിയവർക്കു ഡോക്ടർ ഫെയ്‌സ് ബുക്കിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. ഇതും കോച്ചിനെ ചൊടിപ്പിച്ചു.