- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖിയ ഫുട്‌ബോൾ: ഇന്നും നാളെയും നിർണായക മത്സരങ്ങൾ
ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ന് രണ്ട് കളികൾ. രാത്രി 8 മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ യൂണിവേഴ്‌സിറ്റി താരങ്ങളുമായി ഇറങ്ങുന്ന യുണൈറ്റഡ് കേരള, ഗോവൻ - ഭോപാൽ സംയുക്ത ടീമായ സാറ്റ്‌കോ ഭോപാലിനെ നേരിടുന്നു. ഇരു ടീമുകൾക്കും മുന്നോട്ടുള്ള പ്രയാണത്തിന് മികച്ച വിജയം അനിവാര്യമായതിനാൽ പൂർണ സജ്ജരായാണ് കളത്തിലിറങ്ങുന്നത്. ടൂർണമെന്റിൽ ഒരു മത്സരം വിജയിച്ചു 3 പോയിന്റുമായി നിൽക്കുന്ന സാറ്റ്‌കോയെ, ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും മൂന്ന് കളികൾ ബാക്കിയുള്ള യുണൈറ്റഡ്, തുടർന്നുള്ള മത്സരങ്ങൾ വിജയിച്ച് സെമി ബെർത്ത് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ സ്റ്റേറ്റ് താരങ്ങളുമായി ഇറങ്ങുന്ന തമിഴ്‌നാട് FC യെ നിലവിലെ ഫൈനലിസ്‌റ് CITY എക്‌സ്‌ചേഞ്ച് നാദത്തിനെ നേരിടുന്നു. ഇരു ടീമുകൾക്കും സെമി പ്രവേശനത്തിന് വിജയം നിർന്ധമാണ്. കരുത്തരായ കൾച്ചറൽ ഫോറത്തെ തകർത്ത ആത്മ വിശ്വാസവുമായി വരുന്ന CITY എക്‌സ്‌ചേഞ്ച്‌നെ നേരിടാൻ സസ്പെൻഷൻ കഴിഞ്ഞു തിരി
ദോഹ: അഞ്ചാമത് കെ-മാർട്ട് ട്രോഫിക്കായുള്ള ഖിയ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിൽ ഇന്ന് രണ്ട് കളികൾ. രാത്രി 8 മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ യൂണിവേഴ്‌സിറ്റി താരങ്ങളുമായി ഇറങ്ങുന്ന യുണൈറ്റഡ് കേരള, ഗോവൻ - ഭോപാൽ സംയുക്ത ടീമായ സാറ്റ്‌കോ ഭോപാലിനെ നേരിടുന്നു. ഇരു ടീമുകൾക്കും മുന്നോട്ടുള്ള പ്രയാണത്തിന് മികച്ച വിജയം അനിവാര്യമായതിനാൽ പൂർണ സജ്ജരായാണ് കളത്തിലിറങ്ങുന്നത്. ടൂർണമെന്റിൽ ഒരു മത്സരം വിജയിച്ചു 3 പോയിന്റുമായി നിൽക്കുന്ന സാറ്റ്‌കോയെ, ആദ്യ മത്സരം പരാജയപ്പെട്ടെങ്കിലും മൂന്ന് കളികൾ ബാക്കിയുള്ള യുണൈറ്റഡ്, തുടർന്നുള്ള മത്സരങ്ങൾ വിജയിച്ച് സെമി ബെർത്ത് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ സ്റ്റേറ്റ് താരങ്ങളുമായി ഇറങ്ങുന്ന തമിഴ്‌നാട് FC യെ നിലവിലെ ഫൈനലിസ്‌റ് CITY എക്‌സ്‌ചേഞ്ച് നാദത്തിനെ നേരിടുന്നു. ഇരു ടീമുകൾക്കും സെമി പ്രവേശനത്തിന് വിജയം നിർന്ധമാണ്. കരുത്തരായ കൾച്ചറൽ ഫോറത്തെ തകർത്ത ആത്മ വിശ്വാസവുമായി വരുന്ന CITY എക്‌സ്‌ചേഞ്ച്‌നെ നേരിടാൻ സസ്പെൻഷൻ കഴിഞ്ഞു തിരിച്ചു വരുന്ന ക്യാപ്റ്റൻ ജെയ്സൺന്റെ സാന്നിദ്യം തമിഴ്‌നാടിനു പ്രതീക്ഷയേകുന്നു.
രണ്ടാമത്തെ മത്സരത്തിൽ സന്തോഷ് ട്രോഫി താരങ്ങളുമായി കളത്തിലിറങ്ങുന്ന അലി ഇന്റർനാഷണൽ FC, പ്രഗത്ഭരെ അണിനിരത്തുന്ന കൾച്ചറൽ ഫോറം ഖത്തർനെ നേരിടുന്നു. ഈ മത്സരം കൂടി ജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമിയിൽ പ്രവേശിക്കാനാണ് അലി ഇന്റർനാഷണലിന്റെ ആഗ്രഹിക്കുന്നതെങ്കിൽ സെമി പ്രവേശത്തിന് മാർജിനിൽ വിജയം അനിവാര്യമായ കൾച്ചറൽ ഫോറം കൂടുതൽ പ്രഗത്ഭ കളിക്കാരെ രംഗത്തിറക്കുമെന്ന് അറിയുന്നു. രാത്രി 8 മണി മുതൽ അൽഅറബ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ