കാഞ്ഞങ്ങാട് : ബേടകം ക്ലബ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ നാഷണൽ എഫ്.സി കോട്ടപുറം രണ്ടാം റൗണ്ടിൽ കടന്നു. നാഷണൽ എഫ്.സി കോട്ടപ്പുറത്തിന്റെ അങ്കത്തട്ടിൽ ഫുട്‌ബോളിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ച് ആദ്യ മാച്ചിന് ഇറങ്ങിയ റഫാദും രഹ്നാസും പുതിയ താരോദയമായി.

മത്സരത്തിലുടനീളം കാണികളെ ആവേശത്തിലാക്കി ട്രെബ്ലിങ്ങുകളും , പാസിങ്ങുകൾ കൊണ്ട് രഹ്നാസും ടീമിന്റെ പ്രധിരോധ നിര കാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം തെല്ലു സമ്മർദ്ദം പോലുമില്ല്‌ലാതെ ഏറ്റെടുത്ത് ഇടതു വിങ്ങിലൂടെ ആക്രമണത്തിന് സഹായിക്കുകയും പ്രത്യാക്രമണത്തിന്റെ മുന ഓടിക്കുകയും ചെയ്ത് റഫാദും ബേടകം ക്ലബ് ചാമ്പ്യൻസ് ട്രോഫിയിൽ എഫ്.സി കോട്ടപുറത്തിന്റെ പുതിയ താരോദയമായി