- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയുടെ പിച്ചിൽ പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം; സീറ്റുകളെല്ലാം ഫില്ലാക്കി കൊച്ചി; ഇന്ത്യൻ ടീമിന്റെ കളികാണാൻ മാത്രം ആളില്ല: ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ടീമിന്റെ കളിക്ക് ആളെക്കൂട്ടാൻ പടിച്ച പണി പതിനെട്ടും നോക്കി വിഷമിച്ച് സംഘാടകർ
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് കൊച്ചിയിൽ തിരിതെളിയാൻ ബാക്കി നിൽക്കേ ടെൻഷൻ അടിച്ച് സംഘാടകർ. സീറ്റുകൾ മുഴുവൻ ബുക്കിങ്ങായതാണ് കൊച്ചിയെ ടെൻഷനാക്കിയിരിക്കുന്നതെങ്കിൽ ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ടീമിന്റെ കളികാണാൻ ആളെ കിട്ടാതെയാണ് സംഘാടകർ വിഷമത്തിലായിരിക്കുന്നത്. 55,000 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ ഓൺലൈനിൽ ഇന്ത്യൻ ടീമിന്റെ മൊത്തം കളികാണാനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത് വെറും 27,000 പേരാണ്. അമേരിക്ക, കൊളംബിയ, ഘാന എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഇന്ത്യ കളിക്കുന്നത്. ഈ മൂന്ന് കളികൾക്കുമായിട്ടാണ് 27,000 പേർ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരമായ അമേരിക്കയ്ക്ക് എതിരേയുള്ള കളികാണാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തത് വെറും 15,000 പേരാണ്. ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയ്ക്ക് എതിരേയുള്ള കളികാണാൻ 7000 പേരും ഘാനയ്്ക്തിതിരേ 5000 കാണികളുമാണ് ടിക്കറ്റിന് അപേക്ഷിച്ചത്. ടിക്കറ്റ് വിൽപ്പന കൂട്ടാൻ കൗണ്ടർ തുറന്നിട്ടും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. ഒഴിഞ്
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് കൊച്ചിയിൽ തിരിതെളിയാൻ ബാക്കി നിൽക്കേ ടെൻഷൻ അടിച്ച് സംഘാടകർ. സീറ്റുകൾ മുഴുവൻ ബുക്കിങ്ങായതാണ് കൊച്ചിയെ ടെൻഷനാക്കിയിരിക്കുന്നതെങ്കിൽ ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ടീമിന്റെ കളികാണാൻ ആളെ കിട്ടാതെയാണ് സംഘാടകർ വിഷമത്തിലായിരിക്കുന്നത്.
55,000 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ ഓൺലൈനിൽ ഇന്ത്യൻ ടീമിന്റെ മൊത്തം കളികാണാനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത് വെറും 27,000 പേരാണ്. അമേരിക്ക, കൊളംബിയ, ഘാന എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഇന്ത്യ കളിക്കുന്നത്. ഈ മൂന്ന് കളികൾക്കുമായിട്ടാണ് 27,000 പേർ ബുക്ക് ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ മത്സരമായ അമേരിക്കയ്ക്ക് എതിരേയുള്ള കളികാണാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തത് വെറും 15,000 പേരാണ്. ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയ്ക്ക് എതിരേയുള്ള കളികാണാൻ 7000 പേരും ഘാനയ്്ക്തിതിരേ 5000 കാണികളുമാണ് ടിക്കറ്റിന് അപേക്ഷിച്ചത്. ടിക്കറ്റ് വിൽപ്പന കൂട്ടാൻ കൗണ്ടർ തുറന്നിട്ടും വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്.
ഒഴിഞ്ഞു കിടക്കുന്ന സ്റ്റേഡിയങ്ങൾ നിറക്കാൻ കയ്യിലെ കാശിറക്കി ആളെ കൂട്ടേണ്ട അവസ്ഥയാണ് ഇതോടെ സംഘാടകർക്ക് ഉണ്ടായിരിക്കുന്നത്. സൗജന്യ ടിക്കറ്റുകൾ നൽകി കോളേജ് വിദ്യാർത്ഥികളെ ഗാലറിയിലേക്ക് എത്തിക്കാനാണ് ഇപ്പോൾ സംഘാടകരുടെ ശ്രമം.
ഇതോടെ സ്റ്റേഡിയം നിറയ്ക്കാൻ സ്‌കൂൾ, കോളേജ് ക്യാമ്പസുകളിൽ വിതരണം ചെയ്തത് 25,000 സൗജന്യ ടിക്കറ്റ് നൽകി ആളെ കൂട്ടേണ്ട ഗതികേടാണ് വന്നു ചേർന്നിരിക്കുന്നത്.
സൗജന്യ ടിക്കറ്റുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് വാഹനവും മറ്റ് ആകർഷണ സംവിധാനങ്ങളും ഒരുക്കേണ്ടി വരും. കാരണം ഇന്ത്യയുടെ മത്സരങ്ങൾ രാത്രി എട്ടു മണിയോടെയാണ് നടക്കുന്നതെന്നതിനാൽ വിദ്യാർത്ഥികളെ സ്റ്റേഡിയത്തിൽ എത്തിക്കാനും കൊണ്ടുവിടാനും വാഹനം കൂടി നൽകേണ്ടി വരും.
അതേസമയം ഒക്ടോബർ ആറിന് തുടങ്ങുന്ന ലോകകപ്പിന്റെ വേദികളിൽ ഒന്നായ കൊച്ചിയിൽ ടിക്കറ്റ് ഇല്ലാത്ത സ്ഥിതിയാണ്. കടുത്ത ഫുട്ബോൾ ആരാധകരുള്ള കേരളത്തിൽ ബ്രസീലും സ്പെയിനും കൊറിയയും നൈജറുമാണ് കളിക്കാൻ വരുന്നത്. കൊച്ചിയിൽ ഒക്ടോബർ 7 ന് നടക്കുന്ന ലോകകപ്പിലെ ഗ്ളാമർ പോരാട്ടങ്ങളിൽ ഒന്നായി വിലത്തുന്ന ബ്രസീൽ സ്പെയിൻ പോരാട്ടത്തിന് ടിക്കറ്റ് ഓൺലൈനിൽ കിട്ടാത്ത സ്ഥിതിയുണ്ട്. ഒക്ടോബർ 10 ന് നടക്കുന്ന ബ്രസീലിന്റെയും സ്പെയിന്റെയും രണ്ടാമത്തെ മത്സരത്തിലെയും ടിക്കറ്റുകൾ വിറ്റു പോയി. 60,000 കാണികളെ ഉൾക്കൊള്ളുന്നതാണ് കൊച്ചിയിലെ സ്റ്റേഡിയം രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമാണ്.