- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അംജദ് അലി മെമോറിയൽ ഫുട്‌ബോൾ; തീമ ഗോൾഡ് ആൻഡ് ഡയമൺണ്ട് ജേതാകൾ
ഷാർജ: പ്രവാസ ലോകത്തെ ഫുട്‌ബോൾ പ്രേമികൾക്ക് മനം കുളിർക്കുന്ന കാൽപന്തു കളിയുടെ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ തീമ ഗോൾഡ് ആൻഡ് ഡയമൺണ്ട് ജേതാക്കളായി. യു.എ.ഇ പ്രമുഖ ഇരുപത്തിനാല് ടീമുകൾ വാണ്ടറേഴ്‌സ് സ്റ്റെഡിയത്തിൽ പോരിനിരങ്ങിയപ്പോൾ വെള്ളിയാഴ്ചയുടെ സായാഹനം സോക്കർ പ്രേമികൾക്ക് മുന്നിൽ സുന്ദർ മുഹൂർത്തങ്ങളാണ് പിറന്ന്‌വീണത്. ഇരുപത്തിനാല് ടീമുകൾ തമ്മിലുള്ള ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ശേഷം നടന്ന ആവേശകരമായ നോക്കൗട്ട് മത്സരത്തിൽ വബന്മാരെ മലർത്തിയടിച്ചു കെ.എം.സി.സി തിരൂരങ്ങാടിയും ഗൾഫ് ഹൈപ്പർ മാർക്കെറ്റ് റാസൽഖൈമയും കലാശപോരാട്ടത്തിൻ വേണ്ടി മാറ്റുരച്ചപ്പോൾ കരുത്തരായ കെ.എം.സി.സി തിരൂരങ്ങാടിയെ മറികടന്ന് ഗൾഫ് ഹൈപ്പർ മാർക്കെറ്റ് റാസൽഖൈമയും ടൂർണമെന്ടിലെ കറുത്ത കുതിരകളായ എഫ്.സി മഞ്ഞപടയെ ടൈംബ്രേക്കറിൽ തകർത്ത് തീമ ഗോൾഡ് ആൻഡ് ഡയമൺണ്ടും കലാശപോരാട്ടത്തിന് എത്തിയത്. ചുടുല നീകങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കലാശപോരാട്ടത്തിൽ കള നിറ
ഷാർജ: പ്രവാസ ലോകത്തെ ഫുട്‌ബോൾ പ്രേമികൾക്ക് മനം കുളിർക്കുന്ന കാൽപന്തു കളിയുടെ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ തീമ ഗോൾഡ് ആൻഡ് ഡയമൺണ്ട് ജേതാക്കളായി. യു.എ.ഇ പ്രമുഖ ഇരുപത്തിനാല് ടീമുകൾ വാണ്ടറേഴ്‌സ് സ്റ്റെഡിയത്തിൽ പോരിനിരങ്ങിയപ്പോൾ വെള്ളിയാഴ്ചയുടെ സായാഹനം സോക്കർ പ്രേമികൾക്ക് മുന്നിൽ സുന്ദർ മുഹൂർത്തങ്ങളാണ് പിറന്ന്‌വീണത്.
ഇരുപത്തിനാല് ടീമുകൾ തമ്മിലുള്ള ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ശേഷം നടന്ന ആവേശകരമായ നോക്കൗട്ട് മത്സരത്തിൽ വബന്മാരെ മലർത്തിയടിച്ചു കെ.എം.സി.സി തിരൂരങ്ങാടിയും ഗൾഫ് ഹൈപ്പർ മാർക്കെറ്റ് റാസൽഖൈമയും കലാശപോരാട്ടത്തിൻ വേണ്ടി മാറ്റുരച്ചപ്പോൾ കരുത്തരായ കെ.എം.സി.സി തിരൂരങ്ങാടിയെ മറികടന്ന് ഗൾഫ് ഹൈപ്പർ മാർക്കെറ്റ് റാസൽഖൈമയും ടൂർണമെന്ടിലെ കറുത്ത കുതിരകളായ എഫ്.സി മഞ്ഞപടയെ ടൈംബ്രേക്കറിൽ തകർത്ത് തീമ ഗോൾഡ് ആൻഡ് ഡയമൺണ്ടും കലാശപോരാട്ടത്തിന് എത്തിയത്.
ചുടുല നീകങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കലാശപോരാട്ടത്തിൽ കള നിറഞ്ഞ് കളിച്ചത് ഫുട്ബാൾ പ്രേമികളെ ആവേശത്തിലാക്കി, അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ തീമ ടീം താരം തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഗൾഫ് ഹൈപ്പർ മാർക്കെറ്റ് റാസൽഖൈമയുടെ വല കുലുകിയപ്പോൾ ഒന്നാമതു അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് പ്രഥമ കിരീടത്തിൽ തീമ ഗോൾഡ് ആൻഡ് ഡയമൺണ്ട് മുത്തമിട്ടു.ടൂർണമെന്റ് ജേതാക്കൾകുള്ള ട്രോഫി വിനോദും ക്യാഷ് അവാർഡ് അബയ് വിനോദും നൽകി.റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാർഡുംവിനോദ് കൈമാറി.
'ടൂർണമെന്റിലെ ഫാസ്റ്റ് റണ്ണർഅപ്പായി എഫ്.സി മഞ്ഞപ്പടയും സെക്കെന്റ് റണ്ണർ അപ്പായി കെ.എം.സി.സി തിരൂരങ്ങാടിയുമാണ്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഗൾഫ് ഹൈപ്പർ മാർക്കെറ്റ് റാസൽഖൈമയുടെ ബെൻസീറും, ബെസ്റ്റ് ഡിഫൻഡർ ആയി തീമ ഗോൾഡ് ആൻഡ് ഡയമൺണ്ട്ന്റെ ഷംനാനെയും ബെസ്റ്റ് ഗോൾകീപ്പർ ആയി എഫ്.സി മഞ്ഞപ്ടയുടെ സിനാദും അർഹരായി. ഫെയർ പ്ലേ അവാർഡ് കെ.എം.സി.സി തിരൂരങ്ങാടി കരസ്ഥമാക്കി.ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ സാജിദ് അബൂബക്കർ,ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല ട്രഷർ മുസ്തഫ വേങ്ങര,സെക്രട്ടറി നിഹ്മതുള്ള മങ്കട, കരീം കാലടി,മണ്ഡലം പ്രസിഡന്റ് അബ്ദുൽ മുനീർ തയ്യിൽ,ജന:സെക്രട്ടറി സബാഹ് കടന്നമണ്ണ,ട്രഷർ ഷൗക്കത്ത് വെങ്കിട്ട,അസീസ് പങ്ങാട്ട്,ഷഫീഖ് വേങ്ങാട്, എന്നിവർ വിവിധ ട്രോഫികൾ നൽകി. സലിം വെങ്കിട്ട,അബ്ദുൽ നാസർ കൂടിലങ്ങാടി,ജൈസൽ ബാബു മണിയറയിൽ,റാഫി വേങ്ങാട്,റാഫി കൊളത്തൂർ,സകീർ അരിപ്ര, ഹാഷിം പള്ളിപ്പുറം,അഷ്റഫ്, ബെൻഷാദ് വെങ്കിട്ട, ബാസിത്ത്, സദർ പടിഞ്ഞാറ്റുമുറി, അൻജൂം,സഫീർ,ഫിറോസ്,അബ്ദു,റസാക്ക്,അബ്ദുറഹിമാൻ, ശുഹൈബ്,സലാഹുദീൻ എന്നിവർ നേതൃത്വം നൽകി.