മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ കായിക പ്രേമികളുടെ സ്വപ്നമായിരുന്ന മൂവാറ്റുപുഴ ക്ലബ് കഴിഞ്ഞ ഒരു വർഷമായി പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. സമ്മർ കോച്ചിങ് ക്യാമ്പുകൾ, സ്‌കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പ്രഗത്ഭരായ കുട്ടികളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം, മൂവാറ്റുപുഴ ഉപജില്ലയിലെ സ്‌കൂളുകൾ തിരഞ്ഞെടുത്ത് കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സൗജന്യ പത്രവിതരണം എന്നി്ങ്ങനെ പോകുന്നു ക്ലബിന്റെ പ്രവർത്തനങ്ങൾ.

ക്ലബിന്റെ ഏറ്റവും പുതിയ പദ്ധതിയായ ഫുട്‌ബോൾ ക്ലബിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നടക്കും. മുവാറ്റുപുഴയുടെ എം എൽ എ ജോസഫ് വാഴക്കൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള ഫുട്‌ബോൾ അസോസിയെഷൻ പ്രസിഡന്റ് കെ എം ഐ മേത്തർ ഉത്ഘാടനം ചെയ്യും .നഗരസഭാധ്യക്ഷൻ യു ആർ ബാബു മുഖ്യപ്രഭാഷണം നടത്തും.സ്റ്റാർ സ്പോർട്സ് കമന്റ്റ്റർ ഷൈജു ദാമോദരൻ മുഖ്യാഥിതി ആയിരിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പിള്ളി ,ഡീൻ കുര്യാക്കോസ് (ക്ലബ് രക്ഷാധികാരി )എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ക്ലബ് പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവിൽ അറിയിച്ചു