ഡബ്ലിൻ: ജൂൺ പതിനേഴിന് നടക്കുന്ന കേരള ഹൗസ് കാർണിവലിനു മുന്നോടിയായി കുട്ടികൾക്കായി ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുന്നു. ജൂൺ അഞ്ചിനാണ് കുട്ടികൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. അയർലണ്ട് ചെസ്സ് ടീമിൽ കളിക്കുന്ന പൂർണിമ ജയദേവിനെ പോലെയോ ക്രിക്കറ്റ് ടീമിലെ സിമി സിംഗിനെ പോലെയോ ഉള്ള പ്രതിഭകളെ തിരിച്ചറിയുകയും വളർത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഈ ഫുട്‌ബോൾ മത്സരം കേരളഹൗസ് സംഘ ടിപ്പിച്ചിരിക്കുന്നത്.

കേരളാ ഹൗസിന്റെ ആഭിമുഖ്യത്തിൽ പ്രഥമമായി നടത്തപെടുന്ന കുട്ടികളുടെ ഫുട്‌ബോൾ ടൂർണമെന്റ് രാവിലെ പത്തു മുതൽ വാർഡ് ഇൻഡോർ ആസ്‌ട്രോ സ്റ്റേഡിയത്തിൽ വച്ചാണ് നടത്തുന്നത്.

ആറു മുതൽ പത്തു വരെയും, പത്തു മുതൽ പതിനഞ്ചു വരെയും ഉള്ള രണ്ടു ഗ്രൂപ്പുകളിൽ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.
എം ഫിഫ്റ്റിയിൽ ഫിങ്ലസ് എക്‌സിറ്റിൽ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാൽ സ്റ്റേഡിയത്തിൽ എത്താം.

കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയകാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂർണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും ഈ നമ്പറുകളിൽ ബന്ധപ്പെടുക.

പവൽ കുറിയാക്കോസ്: (087)216 8440, സജീവ് ഡോണാബൈറ്റ്: (087) 912 9845, അലക്‌സ് ജേക്കബ്: (087) 123 7342, മാത്യൂസ് കുറിയാക്കോസ്: (087)794 3621, ജോമറ്റ് നോർത്ത് വുഡ് : (089) 247 9953, ജെ.കെ: (087) 635 3443