ദുബായ്: പ്രവാസി ഫുട്‌ബോൾ പ്രേമികൾക്ക് ആവേശത്തിന്റെ അലയോടികൾ നേർന്നുകൊണ്ട് ദുബായ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പത്താമത് സീതി ഹാജി ഫുട്‌ബോൾ ടൂർണമെന്റിന് പ്രൗഢോജ്ജ്വല തുടക്കം. കഴിഞ്ഞ ഒൻപത് വർഷം പ്രവാസലോകത്തെ കാൽപന്തു പ്രേമികൾക്ക് ആവേശം പകർന്ന ഫുട്‌ബോൾ മാമാങ്കത്തിന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം സി.പി ജോൺ കളിക്കാരെ പരിചയപെട്ടുകൊണ്ട് തുടക്കം കുറിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമുക്കൻ യാഹുമോൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചലച്ചിത്ര താരം ഷിജു റഷീദ് മുഖ്യാഥിതിയായിരുന്നു. യു.എ.കെ.സി.സി പ്രസിഡന്റ് ഡോ: പുത്തൂർ റഹ്മാൻ, റീജൻസി ഗ്രൂപ്പ് എം.ഡി ഡോ: അൻവർ അമീൻ, നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീൻ, സിയാം ഫുഡ് എം.ഡി ജമാൽ, സൈനുദ്ദീൻ അൾട്ടിമ, ജുനൈദ് വാൾസ്ട്രീറ്റ്, അൽ കസർ എം.ഡി ബാബു എടക്കുളം, ജാസിം മുഹമ്മദലി ഫ്‌ലോറൽ ഫ്രൂട്‌സ്, സീബ്രീസ് പ്രതിനിധി യൂനുസ്, ആക്‌സെസ്സ് ക്ലീനിക് പ്രതിനിധി റോണി, ദുബായ് കെ.എം.സി.സി ആക്റ്റിങ് പ്രസിഡന്റ് ഉസ്മാൻ തലശ്ശേരി, ജന:സെക്രട്ടറി ഇബാർഹിം മുറിച്ചാണ്ടി, ജനതാദൾ നേതാവ് രാജൻ കൊളവിപ്പാലം എന്നിവർ സംബന്ധിച്ചു. ടൂർണമെന്റ് കമ്മിറ്റി ജന:കൺവീനർ ഹംസ ഹാജി മട്ടുമ്മൽ നന്ദി പറഞ്ഞു.