ദോഹ:- ഖത്തർ ഫുട്ബാൾ അസോസിയേഷൻ, സുപ്രീം കമ്മറ്റി ഫോർ ഡെലിവറി & ലെഗസിയുടെസഹകരണത്തോടെ നടത്തുന്ന ആറാമത് ഏഷ്യൻ കമ്മ്യൂണിറ്റീസ് ഫുട്ബാൾ ടൂർണമെന്റിൽഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ 5 ഗോളുകൾക്ക് കൊറിയയെതകർത്തു. അൽ മർഖിയ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ആദ്യന്തം ഇന്ത്യയുടെനിയന്ത്രണത്തിൽ തന്നെയായിരുന്നു കളി.

മത്സരത്തിന്റെ 14ആം മിനുട്ടിൽ സണ്ണി നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഷാഹിദ്ആണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. 23ആം മിനുട്ടിൽ ഹെൽമി നൽകിയ ലോബ്‌സ്വീകരിച്ചു റോഷൻ നൽകിയ അളന്ന് മുറിച്ച ക്രോസിൽ കാൽ വെക്കേണ്ട ചുമതല മാത്രമായിരുന്നു ഖലീലിന് ഉണ്ടായിരുന്നത്. ഉണർന്നു കളിച്ച കൊറിയയുടെമുന്നേറ്റങ്ങൾ ഇന്ത്യൻ പ്രധിരോധനിരയിലെ അപ്പൂസ് (സഫീർ), ലിബു, ഷാനിദ്, സാലിഎന്നിവരെ മറികടക്കാനായില്ല.

കളിയുടെ രണ്ടാമത്തെ പകുതിയിൽ ഹെൽമിക്ക് പകരം ഐവിനും സാലി, ഖലീൽ എന്നിവർക്ക്പകരം നഫാദ്, രമീഷ് എന്നിവരും കളത്തിലിറങ്ങിയത് ഇന്ത്യൻ നിരക്ക് കൂടുതൽ ഊർജംപകർന്നു. കളിയുടെ 38ആം മിനുട്ടിൽ നഫാദ് നൽകിയ അളന്നു മുറിച്ച പാസ്അതിവിദഗ്ദമായി വലയിലാക്കി കുട്ടിപ്പ (ഫൈസൽ) ഇന്ത്യയുടെ ലീഡുയർത്തി. 44ആംമിനുട്ടിൽ എതിർ നിരയിലെ രണ്ടുപേരെ കബളിപ്പിച്ച് ഐവിൻ നൽകിയ പാസ് രമീഷ്
ഗോളിലേക്ക് വഴിതിരിച്ചപ്പോൾ കൊറിയൻ നിരക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.കളിയുടെ അവസാന നിമിഷങ്ങളിൽ അഞ്ചു കൊറിയൻ കളിക്കാരെ ഡ്രിബിൾ ചെയ്ത് ഷാഹിദ്‌നേടിയ ഗോൾ ടോർണ്ണമെന്റിലെ തന്നെ മനോഹരമായ ഗോളുകളിൽ ഒന്നായിരുന്നു.

അടുത്ത വെള്ളിയാഴ്ച നടക്കുന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെഎതിരാളി. 8 മണിക്ക് മർഖിയ സ്റ്റേഡിയത്തിൽ വച്ചാണ് കളി.ഇന്ത്യക്ക് പുറമെ ജോർദാൻ, ലെബനോൻ, കൊറിയ, ഇൻഡോനേഷ്യ, നേപ്പാൾ, ശ്രീലങ്ക,ഫിലിപ്പൈൻസ്, മലേഷ്യ, ബംഗ്ലാദേശ്, സിംഗപ്പുർ, ജപ്പാൻ, എന്നീ ടീമുകളാണ്ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 6 ടീമുകൾ അടങ്ങിയ രണ്ട് ഗ്രൂപ്പുകളായാണ്മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എ യിലാണ് ഉള്ളത്. നിലവിലെചാമ്പ്യന്മാരായ ജോർദാൻ, കൊറിയ, ശ്രീലങ്ക, ഫിലിപ്പൈൻസ്, മലേഷ്യ എന്നിവരാണ് ശീമുകൾ.