മോസകോ: ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന ലോകകപ്പിന്റെ ടീമുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉദ്ഘാടന മൽസരത്തിൽ ആതിഥേയരും സൗദി അറേബ്യയും തമ്മിൽ ഏറ്റുമുട്ടും. 2018 ലെ റഷ്യൻ ലോകകപ്പിലെ മരണഗ്രൂപ്പായി മാറിയത് ഗ്രൂപ്പ് ബിയാണ്. ഇതിൽ ഗ്രൂപ്പ ബിയിൽ യൂറോപ്യൻ ശകതികളായ പോർച്ചുഗല്ലിനും സപെയിനിനുമൊപ്പം മോറോക്കോ, ഇറാൻ എന്നീ ടീമുകൾ നേർക്ക് നേർ പോരാടും.

ആതിഥേയരായ റഷ്യയും സൗദി അറേബ്യ, ഈജിപതി, ഉറുഗ്വേ എന്നിവരാണ് ഗ്രൂപ്പ് എയിൽ മാറ്റുരക്കുന്ന ടീമുകൾ. ഗ്രൂപ്പ ബിയിൽ യൂറോപ്യൻ ശകതികളായ പോർച്ചുഗല്ലിനും സപെയിനിനുമൊപ്പം മോറോക്കോ, ഇറാൻ എന്നീ ടീമുകളും ഉണ്ടാവും.

ഫ്രാൻസ്, ആസ്‌ട്രേലിയ, പെറു, ഡെന്മാർക്ക് എന്നിവരടങ്ങുന്നതാണ സി ഗ്രൂപ്പ്. ലാറ്റിനമേരിക്കൻ ശകതിയായ അർജന്റീന, ഐസ്‌ലാൻഡ്, ക്രോയേഷ്യ, നൈജീരിയ എന്നിവരാണ് ഡി ഗ്രൂപ്പിലുള്ളത്.

ഇ ഗ്രൂപ്പിൽ ബ്രസീൽ, സ്വിറ്റസർലാൻഡ്, കോസ്റ്റാറിക്ക, സെർബിയ തുടങ്ങിയവരാണുള്ളത. ജർമനി, മെകസികോ, സ്വീഡൻ, ദക്ഷിണകൊറിയ എഫ ഗ്രൂപ്പിലും ബെൽജിയം, പനാമ, ടുണേഷ്യ, ഇംഗ്ലണ്ട് എന്നിവർ ജി ഗ്രൂപ്പിലും ഉൾപ്പെടുന്നു. പോളണ്ട്, സെനഗൽ, കൊളംബിയ, ജപ്പാൻ എന്നിവരാണ് ഗ്രൂപ്പ് എച്ചിലുള്ളത്.