- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി പി സത്യന് പിന്നാലെ ഐ എം വിജയന്റെ കഥയും വെള്ളിത്തിരയിലേക്ക്; ഇന്ത്യൻ ഫുട്‌ബോളിലെ കറുത്തമുത്തായി എത്തുന്നത് നിവിൻ; നടൻ ഫുട്ബോൾ പ്രാക്ടീസ് നടത്തുന്ന ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഫുട്ബോൾ ക്യാപ്റ്റനായിരുന്ന വി പി സത്യന്റെ ജീവിതകഥയുടെ അമ്പരപ്പിക്കുന്ന വിജയത്തിനു പിന്നാലെ ഫുട്‌ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐഎം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു.മലയാളികളുടെ പ്രിയതാരം നിവിൻ പോളിയാണ് വിജയനെ തിരശീലയിൽ അനശ്വരനാക്കുക. ചിത്രത്തിന്റെ പൂർണതയ്ക്കായി നിവിൻ പോളി ഫുട്‌ബോൾ പ്രാക്ടീസ് ചെയ്യുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് വിജയന്റെ ജീവിതം വെള്ളിത്തിരയിൽ ഒരുക്കുന്നത്. നവാഗതനായ പ്രജേഷ് സെന്നായിരുന്നു വി.പി സത്യന്റെ ജീവിതം ക്യാപ്ടൻ എന്ന പേരിൽ സിനിമയാക്കിയത്. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന പയ്യനാണ് പിന്നീട് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‌ബോളർ ആയി വളർന്നത്. ആ കഥയാണ് സിനിമയാകുന്നതും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെയാണ് നിവിന്റെ ഫുട്‌ബോൾ ട്രെയിനിങ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഫുട്ബോൾ ക്യാപ്റ്റനായിരുന്ന വി പി സത്യന്റെ ജീവിതകഥയുടെ അമ്പരപ്പിക്കുന്ന വിജയത്തിനു പിന്നാലെ ഫുട്‌ബോളിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐഎം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു.മലയാളികളുടെ പ്രിയതാരം നിവിൻ പോളിയാണ് വിജയനെ തിരശീലയിൽ അനശ്വരനാക്കുക. ചിത്രത്തിന്റെ പൂർണതയ്ക്കായി നിവിൻ പോളി ഫുട്‌ബോൾ പ്രാക്ടീസ് ചെയ്യുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് വിജയന്റെ ജീവിതം വെള്ളിത്തിരയിൽ ഒരുക്കുന്നത്. നവാഗതനായ പ്രജേഷ് സെന്നായിരുന്നു വി.പി സത്യന്റെ ജീവിതം ക്യാപ്ടൻ എന്ന പേരിൽ സിനിമയാക്കിയത്.
തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന പയ്യനാണ് പിന്നീട് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‌ബോളർ ആയി വളർന്നത്. ആ കഥയാണ് സിനിമയാകുന്നതും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെയാണ് നിവിന്റെ ഫുട്‌ബോൾ ട്രെയിനിങ്.