- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ റൂണി നല്ല പിള്ളയായി; ഫുട്‌ബോൾ ഇല്ലാത്ത സമയം മദ്യപിക്കാതെ വീട്ടിൽത്തന്നെ കഴിയും; ഹോളിഡേകൾ ഒഴിവാക്കി കോളിനും വീട്ടമ്മയാകും; ലോകോത്തര ഫുട്‌ബോൾ കളിക്കാരൻ കുടുംബജീവിതം സംരക്ഷിക്കാൻ സ്വാതന്ത്ര്യം ഉപേക്ഷിക്കുന്നു
കളിക്കളത്തിൽ വന്നകാലം മുതൽ ഒട്ടേറെ അപവാദങ്ങൾ കേട്ടുകൊണ്ടാണ് വെയ്ൻ റൂണി മുന്നേറിയത്. വേശ്യകളുമായുള്ള ഇടപാടുകളും ഭാര്യ കോളിനുമായുള്ള പിണക്കങ്ങളുമൊക്കെ അതിൽപ്പെടും. ഏറ്റവുമൊടുവിൽ മറ്റൊരു യുവതിയെ ചുംബിക്കുന്ന ചിത്രവും മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിച്ചതുമൊക്കെക്കൂടിയായപ്പോൾ, കോളിന് മടുത്തു. വിവാഹബന്ധം തന്നെ തകർച്ചയിലേക്ക് നീങ്ങി. ഇതോടെ റൂണി നല്ലപിള്ളയാകാൻ തീരുമാനിക്കുകയായിരുന്നു. ഫുട്‌ബോൾ ഇല്ലാത്ത സമയത്ത് മദ്യപിക്കാൻ പോകാതെ വീട്ടിൽ അടങ്ങിയിരിക്കാമെങ്കിൽ കുടുംബജീവിതം തുടരാമെന്ന കോളിന്റെ അന്ത്യശാസനമാണ് റൂണിയെ മര്യാദക്കാരനാക്കിയത്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കറങ്ങി അവധിയാഘോഷിക്കുന്നത് ഹരമാക്കിയ കോളിനും തന്റെ ആഘോഷങ്ങൾ കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. നാലാമത്തെ കുട്ടിയെ ഗർഭം ധരിച്ച കോളിൻ, വിവാഹബന്ധം തകരാതെ നോക്കാനുള്ള തത്രപ്പാടിലാണ്. കഴിഞ്ഞ വ്യാഴാഴ്ച ലോറ സിംപ്‌സൺ എന്ന യുവതിയെ റൂണി ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ഇവരുടെ ബന്ധത്തിൽ ശക്തമായ ഭിന്നിപ്പുണ്ടായത്. ഇതോടെ, കോളിൻ തന്റെ മാതാപി
കളിക്കളത്തിൽ വന്നകാലം മുതൽ ഒട്ടേറെ അപവാദങ്ങൾ കേട്ടുകൊണ്ടാണ് വെയ്ൻ റൂണി മുന്നേറിയത്. വേശ്യകളുമായുള്ള ഇടപാടുകളും ഭാര്യ കോളിനുമായുള്ള പിണക്കങ്ങളുമൊക്കെ അതിൽപ്പെടും. ഏറ്റവുമൊടുവിൽ മറ്റൊരു യുവതിയെ ചുംബിക്കുന്ന ചിത്രവും മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിച്ചതുമൊക്കെക്കൂടിയായപ്പോൾ, കോളിന് മടുത്തു. വിവാഹബന്ധം തന്നെ തകർച്ചയിലേക്ക് നീങ്ങി. ഇതോടെ റൂണി നല്ലപിള്ളയാകാൻ തീരുമാനിക്കുകയായിരുന്നു.
ഫുട്‌ബോൾ ഇല്ലാത്ത സമയത്ത് മദ്യപിക്കാൻ പോകാതെ വീട്ടിൽ അടങ്ങിയിരിക്കാമെങ്കിൽ കുടുംബജീവിതം തുടരാമെന്ന കോളിന്റെ അന്ത്യശാസനമാണ് റൂണിയെ മര്യാദക്കാരനാക്കിയത്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കറങ്ങി അവധിയാഘോഷിക്കുന്നത് ഹരമാക്കിയ കോളിനും തന്റെ ആഘോഷങ്ങൾ കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. നാലാമത്തെ കുട്ടിയെ ഗർഭം ധരിച്ച കോളിൻ, വിവാഹബന്ധം തകരാതെ നോക്കാനുള്ള തത്രപ്പാടിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച ലോറ സിംപ്‌സൺ എന്ന യുവതിയെ റൂണി ചുംബിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ഇവരുടെ ബന്ധത്തിൽ ശക്തമായ ഭിന്നിപ്പുണ്ടായത്. ഇതോടെ, കോളിൻ തന്റെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് മടങ്ങി. താൻ ഗർഭിണിയായിരിക്കെ എങ്ങനെ മറ്റൊരു സ്ത്രീക്കൊപ്പം ചെലവിടാൻ തോന്നിയെന്ന് റൂണിയോട് ചോദിച്ചുകൊണ്ടാണ് കോളിൻ വീട്ടിലേക്ക് പോയത്.
ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾവരെ ഇതിനിടെ പിറന്നു. കോളിൻ വിവാഹമോതിരം ധരിക്കാറില്ലെന്നും കഥകളുണ്ടായി. ഇതിനിടെയാണ്, റൂണി മര്യാദക്കാരനായാൽ തിരിച്ചുവരാമെന്ന കോളിന്റെ വാഗ്ദാനം. വീട്ടിൽനിന്ന് പുറത്തിറങ്ങാതിരുന്ന കോളിനെ, കഴിഞ്ഞദിവസം ചെഷയറിലെ ഷോപ്പിങ് സെന്ററിൽ കണ്ടതും മഞ്ഞുരുകിയതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
താൻ മദ്യപാനം നിർത്താമെന്നും പകരം കോളിൻ അവധിയാഘോഷം അവസാനിപ്പിക്ക ണമെന്നുമാണ് റൂണി ആവശ്യപ്പെട്ടത്. ഇക്കൊല്ലം ഇതുവരെ 10 തവണയാണ് കോളിൻ മക്കളുമായി അവധിയാഘോഷിക്കാൻ പോയത്. കഴിഞ്ഞയാഴ്ച റൂണി ലോറയുമായി ചെലവിടുമ്പോൾ, കോളിനും മക്കളും സ്‌പെയിനിലായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതിന് റൂണിയെ പൊലീസ് പിടികൂടിയില്ലായിരുന്നെങ്കിൽ, അന്നുരാത്രി താനും റൂണിയുമായി സെക്‌സിലേർപ്പെട്ടേനെയെന്ന് ലോറ ഒരഭിമുഖത്തിൽ പറഞ്ഞതും കോളിന്റെ ദേഷ്യം വർധിപ്പിച്ചു. പത്തുമണിക്കൂറോളം നീണ്ട മദ്യപാനത്തിനുശേഷം ലോറയുമായി താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് റൂണിയെ പൊലീസ് പിടിച്ചത്.