- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പറത്തി വിജയം ആഘോഷിച്ച ആം ആദ്മി നേതാവ് വിവാദത്തിൽ; നേതാവിനെതിരെ നടപടിയെടുക്കുമെന്ന് പാർട്ടി
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ആം ആദ്മി നേതാവിന്റെ വിജയാഹ്ലാദം പരിധിവിട്ടു. നോട്ടുകൾ വാരി എറിഞ്ഞുകൊണ്ടായിരുന്നു ആം ആദ്മി നേതാവ് വിജയം ആഘോഷിച്ചത്. നേതാവിന്റെ നടപടി വിവാദത്തിൽ ആകുകയും ചെയ്തു. ഡൽഹി കന്റോൺമെന്റ് ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച നന്ദ് കിഷോർ ബെനിവാളാണ് പണം പറത്തി വിജയം ആഘോഷിച്ചത്. നന്ദ് കിഷോറിന്റെ പ്ര
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ആം ആദ്മി നേതാവിന്റെ വിജയാഹ്ലാദം പരിധിവിട്ടു. നോട്ടുകൾ വാരി എറിഞ്ഞുകൊണ്ടായിരുന്നു ആം ആദ്മി നേതാവ് വിജയം ആഘോഷിച്ചത്. നേതാവിന്റെ നടപടി വിവാദത്തിൽ ആകുകയും ചെയ്തു. ഡൽഹി കന്റോൺമെന്റ് ബോർഡ് തെരഞ്ഞെടുപ്പിൽ വിജയിച്ച നന്ദ് കിഷോർ ബെനിവാളാണ് പണം പറത്തി വിജയം ആഘോഷിച്ചത്.
നന്ദ് കിഷോറിന്റെ പ്രവർത്തിയെ കുറ്റപ്പെടുത്തിയ ആം ആദ്മി നേതാവ് അതിഷി മാർലേന ഇതിനെതിരെ നടപടി എടുക്കുമെന്നും തങ്ങൾ പ്രശ്‌നത്തെപ്പറ്റി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസും, ബിജെപിയും ആം ആദ്മി പാർട്ടിയും പങ്കെടുത്തിരുന്നു. 2012 ആം ആദ്മി പാർട്ടി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് പാർട്ടി കന്റോൺമെന്റ് ബോർഡ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്.പൊതുജനാരോഗ്യം, തെരുവ് വിളക്ക് തെളിയിക്കൽ, പട്ടണത്തിലുള്ള മറ്റ് സൗകര്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയാണ് എട്ടംഗങ്ങളുള്ള ബോർഡിന്റെ ചുമതലകൾ.