- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് ആദ്യമായി ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതർ; ചികിത്സയിലുള്ളവർ പതിനൊന്ന് ലക്ഷത്തിന് മുകളിൽ; രാജ്യത്തിന് തന്നെ ആശങ്കയായി രണ്ടാംതരംഗം കുതിക്കുമ്പോൾ
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,52,879പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 90,584പേർ രോഗമുക്തരായി. 839പേർ മരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തിന് പുറത്ത് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യമായാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്.
1,33,58,805പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 1,20,81,443പേർ രോഗമുക്തരായി. 11,08,087പേരാണ് ചികിത്സയിലുള്ളത്. 1,69,275 പേർ മരിച്ചു.
അതേസമയം, വാക്സിനേഷൻ നടപടികൾ ഊർജിതമാക്കാനായി ഇന്നുമുതൽ രാജ്യത്ത് നാലുദിവസം 'വാക്സിൻ' ഉത്സവ് ആയി ആചരിക്കും.അർഹരായ കൂടുതൽ പേരിലേക്ക് വാക്സീൻ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വാർഡ് തലം മുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ നാൽപത്തിയഞ്ച് വയസിന് മുകളിലുള്ള ജീവനക്കാർക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതൽ വാക്സീൻ നൽകാൻ അനുമതിയുണ്ട്.
10,15,95,147പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. വാക്സിൻ ക്ഷാമം നേരിടുന്നത് ചൂണ്ടിക്കാട്ടി നിരവധി സംസ്ഥാനങ്ങൾ രംഗത്തുവന്നിട്ടുണ്ട്. കേരളത്തിലും വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് മുഖ്യമന്ത്രിമാർ വാക്സിൻ ക്ഷാമം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.
മറുനാടന് മലയാളി ബ്യൂറോ