- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
തുടർച്ചയായി നാലാം ദിവസവും അറന്നൂറ് കടന്ന് പുതിയ കേസുകൾ, ആകെ മരണം 200
മനാമ:കഴിഞ്ഞ ഒരാഴ്‌ച്ചയായി ബഹ്‌റൈനിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്.ഒരാഴ്‌ച്ച മുൻപ് 183 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത് ,എന്നാൽ ഇന്നലെ റിപ്പോർട് ചെയ്തത് 644 കേസുകളാണ്.തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ യഥാക്രമം 398,468,367 എന്നീ രീതിയിലായിരുന്നു പുതിയ കോവിഡ് കേസുകൾ.വ്യാഴം മുതൽ അറന്നൂറിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി.
മരണ നിരക്കും ഉയരുന്ന സ്ഥിതിയാണ് .ഞായറാഴ്‌ച്ച യഥാക്രമം 76,77,78 വയസ്സ് പ്രായമുള്ള മൂന്ന് സ്വദേശി വനിതകളാണ് മരിച്ചത്.ഇന്ന് രാവിലെ 64 വയസ്സുള്ള സ്വദേശി വനിതയുടെ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് ഇതുവരെ ബഹറിനിൽ മരിച്ചവരുടെ എണ്ണം 200 ആയി.
ഇന്നലെ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 87 പ്രവാസി തൊഴിലാളികളും 546 സമ്പർക്കവുമായും,11കേസുകൾ മറ്റ് രാജ്യങ്ങളിൽ നിന്നും വന്ന യാത്രക്കാർക്കുമാണ്.വീണ്ടും ഒരു ഇടവേളക്ക് ശേഷം ആകെ കോവിഡ് രോഗികളുടെ എണ്ണം നാലായിരം കഴിഞ്ഞു. നിലവിൽ 4270 പോസിറ്റീവ് കേസുകളാണ് ബഹറിനിൽ ഉള്ളത്.ഇതിൽ 90 പേർ ചികിത്സയിലും 32 രോഗികൾ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.
301 പേർ രോഗമുക്തി നേടി ,ആകെ രോഗം ഭേദമായ ആളുകളുടെ എണ്ണം 55415 ആണ്. ഇതുവരെ 1172808 പേരിൽ ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തി.