സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള ദുപ്പട്ടയണിഞ്ഞതിന് പ്രിയങ്കചോപ്ര ചില്ലറയൊന്നുമല്ല പഴികേട്ടത്. എന്നാൽ തന്നെ കുറ്റം പറഞ്ഞവർക്കൊക്കെ ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ദുപ്പട്ടയണഞ്ഞതിന് തന്നെ പഴിച്ച ആരാധകരെ ഇന്ത്യൻ പതാക എപ്പോഴൊക്കെയാണ് ഉപയോഗിക്കേണ്ടതെന്നും ഫ്‌ലാഗ് കോഡും അടക്കം ഒരു ക്ലാസ് തന്നെ എടുത്തിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ താരം.

ദേശിയ പതാകയെ അവഹേളിക്കുന്നത് എങ്ങിനെയെന്ന് ഗൂഗിളിൽ ഒന്ന് തിരഞ്ഞാൽ തന്നെ മനസ്സിലാകുമെന്ന് പ്രിയങ്ക പറയുന്നു. ഇന്റർനെറ്റിൽ ഒന്ന് ക്ലിക്ക് ചെയ്യുമ്പോൾ തന്നെ പ്രിയങ്ക ദേശിയപതാകയെ അപമാനിച്ചിട്ടില്ലെന്ന് ആർക്കും നസ്സിലാക്കാം. ആദ്യം ഇതൊക്കെ പടിച്ചിട്ട് വേണം മറ്റുള്ളവരെ അധിക്ഷേപിക്കാൻ.

പ്രിയങ്ക കഴുത്തിൽ ചുറ്റിയ ദുപ്പട്ട ദേശിയ പതാക അല്ലെന്ന് ആദ്യം അറിയുക. ദേശിയ പതാകയുടെ നടുവിൽ അശോക ചക്രം ഉണ്ടാവും. ഇതിൽ അശോക ചക്രം ഇല്ല. കുങ്കുമ നിറവും പച്ചയും വെള്ളയുംചേർന്നാൽ ദേശിയ പതാകയാവില്ലെന്ന് പ്രിയങ്ക പറയുന്നു.

എന്താണ് യഥാർത്ഥത്തിൽ ദേശിയ പതാകയെ അപമാനിക്കുന്നതെന്ന് അറിയാമോ? ഫ്‌ളാഗ് കോഡിൽ ഇതെല്ലാം വ്യക്തമായി പറയുന്നുണ്ട്. ഖാദി തുണിയിലോ ഹാൻഡ് സ്പൺ മെറ്റീരിയലോ അല്ലാത്ത തുണികളിൽ നിർമ്മിച്ച കൊടികൾ ഉപയോഗിക്കുന്നത് തന്നെ നിയമ വിരുദ്ധമാണ്. ഇങ്ങനെ ഉപയോഗിക്കുന്നവർക്ക് മൂന്ന് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അപ്പോൾ ഒന്ന് ഓർത്തു നോക്കൂ പ്ലാസ്റ്റിക്കിലും നൈലോണിലും ഷിഫോണിലും തീർത്ത കൊടികൾ എത്ര പേരാണ് ഉപയോഗിക്കുന്നത്. ഇവരെല്ലാവരും ശിക്ഷിക്കപ്പെടേണ്ടവരല്ലേ.

ദേശിയ പതാക ഉയർത്തുന്നതിനും രീതികളുണ്ട്. ഒരു കാരണ വശാലും പതാക മുകളിൽ നിന്നും താഴേയ്ക്ക് ഉയർത്താൻ പാടില്ല. മുകളിൽ കുങ്കുമവും താഴെ പച്ചയുമായി വേണം ഉയർത്താൻ. ഐസിസി വുമൺസ് വേൾഡ് കപ്പിൽ അക്ഷയ് കുമാർ തല തിരിച്ച് ഉയർത്തിയ പതാക ചൂണ്ടിക്കാണിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെ എങ്കിൽ ആദ്യം അക്ഷയ് കുമാറിനെ പിടിച്ച് അകത്തിടൂ.

ആരൊക്കെയാണ് കാറിന്റെ ബമ്പറിലോ ഹെഡ്‌ലൈറ്റിന് അടുത്തായോ കൊടി വയ്ക്കാത്തത്.ഇങ്ങനെ വയ്ക്കുന്നവർവീണ്ടും പതാകയെ അപമാനിക്കുകയാണ്. ഇങ്ങനെ പതാക വയ്ക്കുന്നതിന് പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, ഗവർണർ തുടങ്ങി കുറച്ച് പേർക്ക് മാത്രം അനുഭവിക്കുന്നതണ്. ഇത് നിങ്ങൾ ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടണം.

ഇങ്ങനെയൊക്കെ നമ്മുടെ രാജ്യത്ത് നിയമം ഉണ്ടെന്നിരിക്കെ വെറും ഒരു ദുപ്പട്ട ഉപയോഗിച്ചതിന് തന്നെ ക്രൂശിക്കാൻ ആരും വരേണ്ടെന്നും പ്രിയങ്ക പറയുന്നു.