ക്ഷൻ ചിത്രമെന്ന നിലയിൽ തെറ്റില്ലാത്ത അഭിപ്രായം നേടിയ സിനിമയാണ് 2011ൽ പുറത്തിറങ്ങിയ 'ഫോഴ്സ്'. ജോൺ എബ്രഹാം നായകനായ ചിത്രത്തിന് അഞ്ച് വർഷത്തിന് ശേഷം രണ്ടാം ഭാഗം വരുകയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് നിഷ്‌കാന്ത് കാമത്ത് ആയിരുന്നുവെങ്കിൽ രണ്ടാംഭാഗത്തിന്റെ സംവിധായകൻ അഭിനയ് ഡിയോ ആണ്.

ആദ്യ ഭാഗത്തിൽ ജോൺ എബ്രഹാം 160 കിലോ ഭാരമുള്ള ഒരു ബൈക്ക് ഉയർത്തുന്ന രംഗമുണ്ടായിരുന്നു. എന്നാൽ രണ്ടാംഭാഗത്തിന്റെ ട്രെയ്ലറിൽ അതിനെ മറികടന്ന് ഒരു കാറാണ് ജോൺ ഉയർത്തുന്നത്.

സൊനാക്ഷി സിൻഹയും താഹിർ രാജ് ഭാസിനും ജോണിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വിപുൽ അമൃത്ലാൽ ഷാ, ജെഎ എന്റർടെയ്ന്മെന്റ്, വയാകോം 18 മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. നവംബർ 18ന് ചിത്രം തീയേറ്ററുകളിലെത്തും.