- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർബന്ധിത വിവാഹങ്ങളുടെ എണ്ണം സ്വിറ്റ്‌സർലണ്ടിൽ പെരുകുന്നു; ഇരയാകുന്നത് പ്രായപൂർത്തിയാക്കാത്തവർ
സൂറിച്ച്: പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പ്രവണത സ്വിറ്റ്‌സർലണ്ടിൽ വർധിച്ചുവരുന്നതായി ഇതുസംബന്ധിച്ച സംഘടനയുടെ റിപ്പോർട്ട്. ഈ വർഷം തന്നെ പതിനെട്ടു വയസിൽ താഴെയുള്ള 119 കുട്ടികൾ ഇത്തരത്തിൽ നിർബന്ധിത വിവാഹത്തിന് ഇരയായതായി സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന വെളിപ്പെടുത്തുന്നു. ഇതിൽ തന്നെ 26 കേസുകൾ പതിനാറു വയസിൽ താഴെയുള്ളതാണ്. ചില അപൂർവം കേസുകളിൽ പത്തു വയസിൽ താഴെയുള്ള കുട്ടികളെയും ഇത്തരത്തിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി സംഘടന കണ്ടെത്തിയിട്ടുണ്ട്. 2005-ലാണ് സംഘടന ഇത്തരത്തിൽ നിർബന്ധിത വിവാഹങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയത്. അതിനു ശേഷം 2015 വരെയുള്ള കാലഘട്ടത്തിൽ പതിനാറു വയസിൽ താഴെയുള്ളവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസുകൾ 16 എണ്ണം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിൽ പ്രായപൂർത്തിയാകാത്തവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പ്രവണത ഏറി വരുകയാണെന്നും വെളിപ്പെടുത്തുന്നു. നിർബന്ധിത വിവാഹത്തിന് ഇരയാകുന്നത് സ്വിറ്റ്
സൂറിച്ച്: പ്രായപൂർത്തിയാകാത്ത കുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പ്രവണത സ്വിറ്റ്‌സർലണ്ടിൽ വർധിച്ചുവരുന്നതായി ഇതുസംബന്ധിച്ച സംഘടനയുടെ റിപ്പോർട്ട്. ഈ വർഷം തന്നെ പതിനെട്ടു വയസിൽ താഴെയുള്ള 119 കുട്ടികൾ ഇത്തരത്തിൽ നിർബന്ധിത വിവാഹത്തിന് ഇരയായതായി സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന വെളിപ്പെടുത്തുന്നു.
ഇതിൽ തന്നെ 26 കേസുകൾ പതിനാറു വയസിൽ താഴെയുള്ളതാണ്. ചില അപൂർവം കേസുകളിൽ പത്തു വയസിൽ താഴെയുള്ള കുട്ടികളെയും ഇത്തരത്തിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി സംഘടന കണ്ടെത്തിയിട്ടുണ്ട്. 2005-ലാണ് സംഘടന ഇത്തരത്തിൽ നിർബന്ധിത വിവാഹങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയത്. അതിനു ശേഷം 2015 വരെയുള്ള കാലഘട്ടത്തിൽ പതിനാറു വയസിൽ താഴെയുള്ളവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസുകൾ 16 എണ്ണം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരത്തിൽ പ്രായപൂർത്തിയാകാത്തവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന പ്രവണത ഏറി വരുകയാണെന്നും വെളിപ്പെടുത്തുന്നു. നിർബന്ധിത വിവാഹത്തിന് ഇരയാകുന്നത് സ്വിറ്റ്‌സർലണ്ടിലേക്ക് കുടിയേറിയ കുടുംബങ്ങളിലെ കുട്ടികളാണ്. എറിത്രിയ, സൊമാലിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി എത്തിയ കുട്ടികളാണ് ഇതിന് ഇരയായിരിക്കുന്നത്.
നിർബന്ധിത വിവാഹം സംബന്ധിച്ച് രാജ്യം 2013-ൽ നിയമം ഭേദഗതി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ വർക്കർമാർ, ഡോക്ടർമാർ, ടീച്ചർമാർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന വിവരങ്ങൾ ശേഖരിച്ചത്. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ നിയമം സ്വിറ്റ്‌സർലണ്ടിൽ ഇല്ലെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിൽ നിർബന്ധിത വിവാഹങ്ങൾ കണ്ടെത്താൻ സംഘടനകൾ പരാജയപ്പെടുന്നുണ്ടെന്നും വിലയിരുത്തുന്നു.