- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിയിൽ 40 ലക്ഷം രൂപ മൂല്യം വരുന്ന വിദേശ കറൻസി പിടികൂടി; പുസ്തകത്തിൽ ഒളിപ്പിച്ചു കടത്തിയത് രണ്ട് ലക്ഷം സൗദി റിയാൽ
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടിൽ എം.എം. മുഹാദ് (34) ആണ് വിദേശ കറൻസി കടത്താൻ ശ്രമിച്ചത്. സിയാൽ സുരക്ഷാ വിഭാഗമാണ് ഇയാളെ പിടികൂടിയത്.
ചൊവ്വാഴ്ച പുലർച്ചെ എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബൈയിലേക്ക് പോകാനെത്തിയതാണിയാൾ. ചെക്ക്-ഇൻ ബാഗേജ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ സിയാൽ സുരക്ഷാ വിഭാഗം മുഹാദിന്റെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദേശ കറൻസി കണ്ടെത്തിയത്.
പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കറൻസി. രണ്ട് ലക്ഷം സൗദി റിയാലാണ് ഉണ്ടായിരുന്നത്. പിടികൂടിയ കറൻസി കസ്റ്റംസിന് കൈമാറി.
മറുനാടന് മലയാളി ബ്യൂറോ
Next Story