- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനത്തേത്; ഇനിയൊരു അവസരം ലഭിക്കില്ലെന്ന് അധികൃതരുടെ മുന്നറിയിപ്പ്; ഇന്ത്യൻ എംബസിയിൽ വൻ തിരക്ക്
മനാമ: ബഹ്‌റൈനിലെ അനധികൃത തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനത്തേതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. അതുകൊണ്ട് അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉസാമ അൽ അബ്‌സി പറഞ്ഞു. ഇനിയൊരു പൊതുമാപ്പ് ബഹ്‌റൈനിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിലെ അനധികൃത തൊഴിലാളികൾക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനത്തേതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. അതുകൊണ്ട് അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉസാമ അൽ അബ്‌സി പറഞ്ഞു. ഇനിയൊരു പൊതുമാപ്പ് ബഹ്‌റൈനിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃതമായി തങ്ങുന്നവർക്ക് രേഖകൾ നിയമവിധേയമാക്കുകയോ അല്ലാത്തപക്ഷം ബഹ്‌റൈൻ വിടുകയോ ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഇത് മുൻകാല പൊതുമാപ്പുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഈ പൊതുമാപ്പിന്റെ സ്വഭാവും ഉള്ളടക്കവും പുതിയതാണ്. നിയമവിധേയമായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും ഈ പൊതുമാപ്പ് ഉപകാരപ്പെടും.ഇത് ബഹ്‌റൈനിലെ അവസാന പൊതുമാപ്പ് ആണെന്ന് എല്ലാവരും ഓർക്കേണ്ടതുണ്ട്. ഇനിയൊരു പൊതുമാപ്പ് ഇവിടെ പ്രതീക്ഷിക്കേണ്ട തില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പൊതുമാപ്പിനായി സമീപിക്കുന്ന ആരെയും കരിമ്പട്ടികയിൽ പെടുത്തില്ല. അതുകൊണ്ടുതന്നെ അവർക്ക് എപ്പോൾ വേണമെങ്കിലും ബഹ്‌റൈനിൽ തിരിച്ചത്തൊം. ഏറ്റവും സൗഹാർദ്ദപരമായ പൊതുമാപ്പായിരിക്കും ഇത്.ആദ്യ ആഴ്ചയിൽ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. നിരവധി തൊഴിലാളികൾ വിവിധ എംബസികളിൽ എത്തുന്നുണ്ട്.
പൊതുമാപ്പ് സംബന്ധിച്ച് തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്താൻ വിവിധ ക്യാമ്പയിനുകൾ നടത്തും. ഇതിനായി ആറു ഭാഷകളിൽ ലീഫ്‌ലെറ്റുകൾ തയാറാക്കും. ഹിന്ദി, മലയാളം, ഉറുദു, ഫിലിപ്പിനോ, അറബിക്, ഇംഗ്‌ളീഷ് ഭാഷകളിലാണ് ഇത് അച്ചടിക്കുക. ഈ
ലീഫ്‌ലെറ്റുകൾ ബഹ്‌റൈനിലെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യും. പുറമെ, മൊബൈൽ കമ്പനികളുമായി ചേർന്ന് മെസേജുകളും അയക്കും. ഇത് ഉടൻ തുടങ്ങും.
പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ നിയമവിരുദ്ധമായി തങ്ങുന്നവർക്കെതിരായ നടപടികൾ കർശനമാക്കും. അവർക്ക് ഒരു തരത്തിലും ബഹ്‌റൈനിൽ സാധാരണ നിലയിൽ ജീവിക്കാനാകാത്ത സാഹചര്യമാണ് വരാൻ പോകുന്നത്. ഒരു സാഹചര്യത്തിലും പൊതുമാപ്പ് കാലം ദീർഘിപ്പിക്കില്ല. വലിയ പ്രശ്‌നങ്ങളുള്ളവർ എംബസിയിൽ നിന്ന് ഔട്ട്പാസ് സംഘടിപ്പിച്ച് നാട്ടിൽ പോയി വീണ്ടും ശരിയായ പാസ്‌പോർട്ടുമായി വരാനാണ് ശ്രമിക്കേണ്ടത്.ഇത്തരം വിഷയങ്ങളിൽ സംശയമുള്ളവർ അധികൃതരിൽ നിന്ന് നേരിട്ട് സംശയങ്ങൾ തീർക്കണം. എന്തെങ്കിലും സംശയമുള്ളവർക്ക് 17506055 എന്ന ഹോട്ട്‌ലൈനിൽ ബന്ധപ്പെടാൻ അവസരമുണ്ടെന്നും ഉസാമ പറഞ്ഞു.
നാട്ടിലേക്ക് പോകുന്നതിനുള്ള രേഖകൾ ശരിയാക്കാൻ ഇന്ത്യൻ എംബസി ഉൾപ്പെടെയുള്ള വിദേശ എംബസികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ജൂലൈ 1 മുതലാണ് പൊതുമാപ്പ് നൽകിതുടങ്ങിയത്.
നൂറുകണക്കിന് യാത്രാ രേഖകൾ ശരിയാക്കാനായി ആളുകൾ എംബസികളിൽ എത്തുന്നതിനാൽ നൈറ്റ് ഷിഫ്റ്റിലേക്ക് അഡീഷണലായി ജീവനക്കാരെ നിയോഗിച്ചിരിക്കുകയാണ്. പൊതുമാപ്പ് പ്രഖ്യാപിച്ചതിനുശേഷം പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ബംഗ്ലാദേശ്,ഫിലിപ്പീൻസ് എംബസികളിൽ സന്ദർശനത്തിന് എത്തുന്നത്. പിഴ ഇല്ലാതെ സ്വദേശത്തേക്ക് പോകുന്നതിനാൽ ഏവരും ആഹ്ലാദത്തിലാണ്. ഡിസംബർ 31 വരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.