- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അപരിചിതരിൽ നിന്ന് ബാഗേജുകൾ സ്വീകരിക്കരുത്; രേഖകൾ ശരിയാക്കിയ ശേഷം മാത്രം യാത്ര പുറപ്പെടുക; അവധിയാഘോഷിക്കാൻ പോകുന്ന വിദേശികൾക്കായി സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: സ്‌കൂൾ അവധിക്കാലവും ഈദും ഒരുമിച്ച് ആഘോഷിക്കാനായി നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങുന്ന പ്രവാസികൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. സേഫ് ട്രാവൽ എന്ന ഹാഷ്ടാഗിൽ മന്ത്രാലയത്തിന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. അപരിചിതരിൽ നിന്ന് ബാഗേജുകൾ സ്വീകരിക്കരുതെന്ന നി
ദോഹ: സ്‌കൂൾ അവധിക്കാലവും ഈദും ഒരുമിച്ച് ആഘോഷിക്കാനായി നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങുന്ന പ്രവാസികൾക്ക് കർശന സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. സേഫ് ട്രാവൽ എന്ന ഹാഷ്ടാഗിൽ മന്ത്രാലയത്തിന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
അപരിചിതരിൽ നിന്ന് ബാഗേജുകൾ സ്വീകരിക്കരുതെന്ന നിർദ്ദേശമാണ് ഇതിൽ പ്രധാനം. അതേപോലെ ബാഗേജിൽ നിയമവിധേയമല്ലാത്ത സാധനങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ ഇത് പ്രയാസം സൃഷ്ടിക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു. ഏതൊക്കെ സാധനങ്ങൾ കൊണ്ടുപോകാനാവില്ലെന്ന് മനസിലാക്കി അവ ഉപേക്ഷിച്ച് വേണം യാത്ര പോകാൻ.
ഓൺലൈൻ വഴി ചെക്ക് ഇൻ ചെയ്ത വിമാന യാത്രികർക്ക് ലഗേജ് പരിശോധനക്ക് എക്സ്‌പ്രസ് ബാഗേജ് കൗണ്ടറുകൾ ഉപയോഗിക്കാം. വീട്ടിൽ നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പു തന്നെ ലഗേജിന്റെ ഭാരം കണക്കാക്കി പാക്ക് ചെയ്യണം. ഇതുവഴി സമയനഷ്ടം ഒഴിവാക്കാം. പുറപ്പെടുന്നതിന് മുമ്പേ യാത്രാരേഖകൾ എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തണം. രാജ്യത്ത് റസിഡന്റ് പെർമിറ്റുള്ളവർ വിദേശത്താകുമ്പോൾ പെർമിറ്റിന്റെ കാലാവധി കഴിഞ്ഞില്ലെന്ന് ശ്രദ്ധിക്കണം.
അതേപോലെ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്താൽ അവസാന നിമിഷം ടിക്കറ്റ് കിട്ടാതെ യാത്ര മാറ്റിവയ്‌ക്കേണ്ടിവരില്ല.സ്മാർട്ട് കാർഡിൽ ഇ ഗേറ്റ് സേവനം ആക്ടിവേറ്റ് ചെയ്യുന്നത് നന്നായിരിക്കും. പാസ്‌പോർട്ട് കൺട്രോൾ പോയിന്റുകളിലെ തിരക്കിൽ നിന്നും രക്ഷ നേടാൻ ഉപകരിക്കും.
ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിൽ കാർ പാർക്ക് ചെയ്ത് വിദേശയാത്രക്കൊരുങ്ങുന്നവർ വിമാനത്താവളത്തിൽ ദീർഘകാല പാർക്കിംഗിന് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട് എന്നതും ഓർമിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.