സിംഗപ്പൂർ: കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് അനധികൃതമായി തങ്ങിയ 45 വിദേശികൾ മൂന്നു ദിവസത്തിനുള്ളിൽ പിടിയിലായതായി ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ്‌സ് അഥോറിറ്റി (ഐസിഎ) അറിയിച്ചു. പിടിയിലായവരിൽ കൂടുതലും ബംഗ്ലാദേശ്, ചൈന, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

ഇതിൽ ഇരുപതിനും അമ്പതിനും മധ്യേയുള്ള 28 പുരുഷന്മാരും 17 സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് ഐസിഎ വെളിപ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി സിംഗപ്പൂരിൽ തങ്ങുന്നവർക്ക് തന്റെ റൂം വാടകയ്ക്കു കൊടുത്ത 31കാരനായ ബംഗ്ലാദേശ് സ്വദേശിയേയും ഐസിഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടങ്ങിയതായി ഇമിഗ്രേഷൻ അധികൃതർ വ്യക്തമാക്കി.

സിംഗപ്പൂരിലെ ഇമിഗ്രേഷൻ ചട്ടങ്ങൾ അനുസരിച്ച് അനധികൃതായി രാജ്യത്ത് തങ്ങുന്നവരോ മതിയായ രേഖകളില്ലാതെ രാജ്യത്ത് കടക്കുന്നവരെ ആറുമാസത്തെ ജയിൽ ശിക്ഷയ്ക്ക് അർഹരാണ്. കൂടാതെ മൂന്ന് ചാട്ടവാറടിയും ലഭിക്കും.